thamnna-viral

ഇന്ത്യന്‍ സിനിമയിലെ മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന ഭാട്ടിയ അറിയപ്പെടുന്നത്. നടിയുടെ മുഖ സൗന്ദര്യവും സിനിമാ സ്റ്റൈലിനും നിരവധി ആരാധകരാണുള്ളത് . മുപ്പത്തിയഞ്ചുകാരിയായ താരം തിരക്കുള്ള പ്രൊഫഷണൽ ലൈഫിന് ഇടയിലും സൗന്ദര്യം അത്രത്തോളം കാത്ത് സൂക്ഷിക്കുന്നുണ്ട്. നിരന്തരം മേക്കപ്പ് ഉപയോഗിക്കുകയും പൊടിയും ലൈറ്റിന്റെ വെളിച്ചവും ഏൽക്കുന്ന മുഖമായിട്ടും തമന്നയുടെ മുഖത്ത് ഒരു മുഖക്കുരു പോലുമില്ല. അതിന് പിന്നിലെ പൊടിക്കൈയാണെന്ന് പറയുകയാണിപ്പോൾ താരം.

മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്

തമന്ന ഭാട്ടിയ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തിനുള്ള പൊടിക്കൈകൾ പങ്കുവെച്ചത്. രാവിലെ എഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് വായിലെ ഉമിനീർ എടുത്ത് മുഖക്കുരുവിൽ പുരട്ടുക എന്നതാണ് നടി വർഷങ്ങളായി മുഖക്കുരുവിന് എതിരെ ചെയ്യുന്ന പണി. രാവിലെയുള്ള ഉമിനീരിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുമെന്നാണ് നടി പറയുന്നത്.

‘മുഖക്കുരുവിന് തുപ്പലാണ് ഉപയോഗിക്കേണ്ടത്. ഇത് മുഖക്കുരുവിന് എതിരെ പ്രവർത്തിക്കുന്നു. രാവിലെ എഴുന്നേറ്റ് ബ്രഷ് ചെയ്യുന്നതിന് മുമ്പുള്ള ഉമിനീരാണ് ഉപയോഗിക്കേണ്ടത്. ഇത് ശാസ്ത്രീയമാണ്. ഞാൻ ഒരു ഡോക്ടറല്ല. പക്ഷെ ഇത് ഞാൻ ഉപയോഗിക്കുന്ന പേഴ്സണൽ ഹാക്കാണ്. അതിൽ ശാസ്ത്രമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’– നടി പറയുന്നു.

മുഖക്കുരുവിനെ ഉമിനീർ ഉപയോഗിച്ച് മാറ്റാമെന്നതിൽ വ്യക്തമായ പഠനങ്ങളൊന്നുമില്ലെന്നും വാസ്തവത്തിൽ ഉമിനീരിലെ എൻസൈമുകളും അസിഡിറ്റിയും സെൻസിറ്റീവ് ചർമ്മത്തെ പ്രതികൂലമായി ബാധിക്കുകയോ , വരണ്ടതാക്കുകയോ ചെയ്യുമെന്നുമാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

ENGLISH SUMMARY:

Tamanna Bhatia skincare routine involves using morning saliva to combat acne. The actress claims saliva's antibacterial properties help with blemishes, although doctors caution about potential skin irritation.