പൂച്ചയെ ഇഷ്ടപ്പെടുന്നവരും പറഞ്ഞുശീലിച്ച ഒരു വാചകമുണ്ട്. അത് പോ പൂച്ചേ എന്നാണ്. പൂച്ചയെ അങ്ങനെയങ്ങ് ഒഴിവാക്കുന്നവര്‍ സൂക്ഷിക്കുക, പണി പാലുംവെള്ളത്തില്‍ വരും. ഇത് പറയുന്നത് 'ഏത് നേരത്താണാവോ' എന്ന സിനിമയാണ്. ചിത്രം ഇന്ന് മനോരമ മാക്സില്‍ സ്ട്രീമിങ് ആരംഭിച്ചു.
പൂച്ച ഉണ്ടാക്കിയ കഥയാണ്. ലൂയി എന്ന പൂച്ചയും ലാലൂട്ടനും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം. കുട്ടിയുടെ സ്നേഹത്തില്‍നിന്ന് അടര്‍ത്തി മാറ്റി പൂച്ചയെ കളയാന്‍ വീട്ടുകാര്‍ ശ്രമിക്കുന്നു. ഇതുണ്ടാക്കുന്ന പ്രശ്നങ്ങളാണ് ഏത് നേരത്താണാവോ പ്രേക്ഷകരോട് പറയുന്നത്. ഗ്രാഫിക്സോ ഗിമ്മിക്സോ ഒന്നുമില്ല. പൂച്ചയുടെ പിന്നില്‍ കാത്തിരുന്ന് ചിത്രീകരിച്ച സിനിമ.
വി.ജി. ജയകുമാര്‍ നിര്‍മിച്ച സിനിമയുടെ ക്യാമറാമാന്‍ അസാഖിര്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് രാകേഷ് കേശവന്‍. പൂച്ചയ്ക്കൊപ്പം നിരവധിതാരങ്ങളും അഭിനയിച്ച സിനിമ മനോരമ മാക്സില്‍ കാണാം