CJM കോടതി ഉത്തരവിനെതിരെ നടി ശ്വേത മേനോന്‍ ഹൈക്കോടതിയില്‍. FIR റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ശ്വേതാ മേനോനെതിരായ ആരോപണങ്ങളിൽ പോലീസ് പരിശോധന നടത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. അതിനാൽ കേസ് നിയമപരമായി റജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
അതിനിടെ ശ്വേതാമേനോനെ അനുകൂലിച്ച് നടന്‍ ദേവന്‍ രംഗത്തെത്തി . ചിത്രങ്ങളിലെ സീനുകള്‍ ശ്വേത സ്വയം ചെയ്യുന്നതല്ല. സ്ക്രിപ്റ്റ് അനുസരിച്ചാണ് ചെയ്തത്. സെന്‍സര്‍ബോര്‍ഡിന്‍റെ അനുമതിയോടെയാണ് അവ ഇറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ശ്വേത മേനോനെതിരായ കേസിൽ പ്രതികരണവുമായി നടൻ രവീന്ദ്രനും രംഗത്തെത്തി. അഭിനേതാക്കൾക്ക് നിയമാനുസൃതമായി അഭിനയിക്കാനുള്ള സ്വാതന്ത്ര്യവും അവകാശമുണ്ട്. ഗൂഢാലോചനയുണ്ടോ ഇല്ലയോ എന്നത് പോലീസ് തീരുമാനിക്കണം. അഭിനേതാക്കളെ കരിവാരിത്തേക്കുന്ന ആളുകൾക്കെതിരെ സിനിമാ നയത്തിൽ നടപടിയുണ്ടാവണമെന്നും രവീന്ദ്രൻ പറഞ്ഞു.
ശ്വേതാ മേനോനെതിരായ കേസ് ശരിയായ നടപടിയായി തോന്നുന്നില്ലെന്ന് ഉമ തോമസ് MLAയും പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് അംഗീകാരത്തോടെയാണ് സിനിമ എത്തുന്നത് . എന്തുകൊണ്ടാണ് ഒരു പുരുഷനെതിരെ കേസ് വരാത്തതെന്നും എന്തിനാണ് പരാതി നൽകിയെന്നത് കൂടി അന്വേഷിക്കണമെന്നും ഉമാ തോമസ്
അതേസമയം ശ്വേതമേനോനെതിരായ കേസില്‍ പൊലീസ് തിടുക്കപ്പെട്ട് നടപടിയെടുത്തേക്കില്ല. വിഷയം കൃത്യമായി പരിശോധിച്ചശേഷം മാത്രമായിരിക്കും നടപടി. കേസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് പുതിയ തീരുമാനം. സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് സിനിമയിൽ നഗ്നത കാണിച്ച് അഭിനയിക്കുകയും ദൃശ്യങ്ങൾ അശ്ളീല സൈറ്റുകളിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മാർട്ടിൻ മേനാച്ചേരി എന്ന വ്യക്തിയാണ് ശ്വേതയ്ക്കെതിരെ പരാതി നൽകിയത് .