ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ജൂറി തീരുമാനം, വിവാദമാക്കാനില്ലെന്ന് വിജയരാഘവന്‍. 'മാനദണ്ഡം വേണമെന്ന് ഉര്‍വശി പറഞ്ഞത് 100% ശരിയെന്നും നടന്‍ വിജയരാഘവന്‍ മനോരമ ന്യൂസിനോട്. അവാര്‍ഡ് പ്രതീക്ഷിക്കാതെയാണ് അഭിനയിക്കുന്നതെന്നും വിജയരാഘവന്‍.
ദേശിയ അവാര്‍ഡില്‍ വിമര്‍ശനവുമായി ഉര്‍വശി രംഗത്തെത്തിയിരുന്നു. ലീഡ് റോള്‍ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ഇത്ര പ്രായം കഴിഞ്ഞാല്‍ ഇങ്ങനെ കൊടുത്താല്‍ മതിയെന്നുണ്ടോ എന്നും ഉര്‍വശി ചോദിച്ചു. ഒരു അവാര്‍ഡിന്റെ മാനദണ്ഡം എന്താണെന്നും എന്നാലും അവാര്‍ഡ് നേട്ടത്തില്‍ സന്തോഷമുണ്ടെന്നും ഉര്‍വശി മനോരമ ന്യൂസിനോട് പറഞ്ഞു