അടുത്ത തവണ ദേശീയ അവാര്‍ഡ് തനിക്ക് ലഭിക്കുമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ദേശീയ അവാര്‍ഡിനായി താന്‍ ഇതുവരെ സിനിമകള്‍ അയച്ചിട്ടില്ലെന്നും എന്നാല്‍ ഇനി അയക്കുമെന്നും താരം വ്യക്തമാക്കി. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം അറിയിച്ചത.്
ഹാർഡ് വർക്ക് ചെയ്യുവാൻ മനസ്സുണ്ടെങ്കില്‍ ഉദ്ദേശിച്ചത് കിട്ടിയിരിക്കും, അതാണ്, സന്തോഷ് പണ്ഡിറ്റിനോട് കളിച്ചാൽ, കളി കാണിച്ച് കൊടുക്കണം സന്തോഷേട്ടാ , അവാർഡിനെക്കാൾ വലുതാണ് സാറിനോട് ജനങ്ങളുടെ സ്നേഹം എന്നൊക്കെയാണ് കമന്‍റുകള്‍.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഇത്തവണ ദേശീയ അവാർഡ് ഷാരൂഖ് ഖാൻ ജിക്കു കിട്ടിയല്ലോ.. അതുപോലെ അടുത്ത തവണ ദേശീയ അവാർഡ് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു..(ഞാൻ ഇതുവരെ ദേശീയ അവാർഡിന് സിനിമകൾ സബ്മിറ്റ് ചെയ്യാറില്ല.. പക്ഷെ ഇനി ചെയ്യും )ഹും.. പണ്ഡിറ്റിനോടാ കളി..