നായക നടന് നല്‍കുന്ന പ്രതിഫലം നായികയ്ക്കും നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്ത് നടന്‍ ഭീമന്‍ രഘു. ഒരു നിര്‍മാതാവ് സിനിമയ്ക്കായി പണം മുടക്കുന്നത് നായകന്‍ ആരാണെന്ന് നോക്കിയിട്ടാണെന്നും  ഒരു നിര്‍മാതാവ് ആദ്യം നോക്കുന്നതും നായകന്‍ ആരാണെന്നാണ് നായകന് നല്‍കുന്ന പ്രതിഫലം നായികയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നുമാണ് ഭീമന്‍ രഘു ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞത്.

ചില പ്രതിനിധികള്‍ ഈ പ്രസ്താവനയെ എതിര്‍ത്ത് രംഗത്ത് വരുകയും ചെയ്തു. എന്നാല്‍ ആര്‍ക്കും ജനാധിപത്യപരമായി അവരുടെ അഭിപ്രായങ്ങള്‍ പറയാമെന്നും അതിന് വേദിയില്‍ മറുപടി പറയേണ്ടെന്നും പറഞ്ഞ് സജി ചെറിയാന്‍ വിഷയത്തില്‍ ഇടപെട്ടു. പുതിയ നിര്‍മാതാക്കളുടെ റജിസ്ട്രേഷന്‍ ഉള്‍പ്പടെയുള്ളവ കെഎസ്എഫ്ഡിസി വഴി ചെയ്യണമെന്നും രഘു ആവശ്യപ്പെട്ടു.

കോൺക്ലേവിലെ പാനലിൽ അമ്മ അംഗങ്ങളെ ഉൾപ്പെടുത്തിയില്ലെന്ന് നടി അൻസിബാ ഹസൻ വിമര്‍ശിച്ചു. എന്നാൽ താൻ അമ്മയുടെകൂടി പ്രതിനിധിയാണെന്ന് നടി രേവതി പ്രതികരിച്ചു.