madhan-bob

TOPICS COVERED

തമിഴ് നടൻ എസ്. കൃഷ്ണമൂർത്തി (മദൻ ബോബ്) അന്തരിച്ചു. 71 വയസ്സായിരുന്നു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു അന്ത്യം. നിരവധി സിനിമകളിൽ സഹനടനായും ഹാസ്യ നടനായും തിളങ്ങിയ കലാകാരനാണ്. തമിഴില്‍ ‌‌‌‌രജനികാന്ത്, കമല്‍ഹാസന്‍, അജിത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

സംഗീത മേഖലയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. കീ ബോര്‍ഡ് വായനയിലായിരുന്നു താല്‍പര്യം. തമിഴിലെ ജനപ്രിയ കോമഡി ഷോകളുടെ വിധികർത്താവായും മദന്‍ ബോബ് എത്തിയിരുന്നു. തെന്നാലി, ഫ്രണ്ട്സ്, റെഡ് എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷം അവതരിപ്പിച്ച മദൻ ബോബ് മലയാളത്തിൽ മോഹൻലാൽ നായകനായ 'ഭ്രമരം' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി, തെലുങ്ക് സിനിമകളുടെയും ഭാഗമായിട്ടുണ്ട്. സുശീലയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

ENGLISH SUMMARY:

Veteran actor and comedian Madhan Bob, also known as Krishnamurthy, died at 71 in Chennai on Saturday (August 2) evening. Known for his impressive work in Tamil cinema, the news of his demise has left fans in shock. He died at his Adyar residence after battling cancer for a few years, according to reports.