kavi-raj

സിനിമകളിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ സുപരിചിതനായ നടനാണ് കവിരാജ് . കല്യാണരാമൻ സിനിമ കണ്ടവരാരും ഇദ്ദേഹത്തെ മറക്കാനിടയില്ല. 'നിറം' മുതൽ അൻപതോളം സിനിമകളിൽ അഭിനയിച്ച കവിരാജ് ഇപ്പോൾ അണിഞ്ഞിരിക്കുന്ന ജീവിതവേഷം മാറംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയുടേതാണ്. ഇപ്പോഴിതാ രാഷ്ട്രീയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും താരാരാധയെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം. ഓൺ ലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

തമിഴ്നാട്ടിലെ സിനിമാ നേതാക്കള്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന്‍റെ കാരണത്തെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. വിജയ്ക്കൊപ്പമുള്ള ഫോട്ടോ മാത്രം വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിന്‍റെ കാരണം ചോദിച്ചപ്പോഴായിരുന്നു താരത്തിന്‍റെ പ്രതികരണം. കേരളം ഒഴിച്ച് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ പണവും പദവിയും ഇല്ലാതെയായാല്‍  ശവം പോലെയാണെന്നുള്ളതുകൊണ്ടാണ് ആളുകള്‍ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതെന്നാണ് അദ്ദേഹം പറയുന്നത്. 

കവിരാജ് ആചാരിയുടെ വാക്കുകള്‍

കക്ഷി രാഷ്ട്രീയത്തേക്കാള്‍ ലോക നന്മ മാത്രമേയുള്ളു എന്‍റെ രാഷ്ട്രീയം. എന്‍റെ അഭിപ്രായത്തില്‍ പാകിസ്ഥാനും ചൈനയുമൊന്നും വേലിയൊന്നുമില്ലാതെ പറവകളെ പോലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിശാമലമായ നന്മയുള്ള ലോകം സ്വപ്നം കാണുന്ന ആളാണ് ഞാന്‍. പക്ഷേ നിവര്‍ത്തിയില്ല അവരൊക്കെ അവിടെ നിന്ന് രക്ഷിച്ചേ പറ്റൂ. കേരളത്തില്‍ എന്തായാലും ലാലേട്ടനും മമ്മൂക്കയും ഇനി വരുന്ന പൃഥ്വിരാജും കുഞ്ചാക്കോ ബോബനുമൊന്നും മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിക്കില്ല. ആഗ്രഹിച്ചാലും നടക്കത്തില്ല. 

തമിഴ്നാട്ടില്‍ കുറേ പൊട്ടന്‍മാരായിട്ടുള്ള ജനങ്ങളുണ്ട്. അത് മൊതാലാക്കാന്‍ അവരെന്തും ചെയ്യും. ഇവര്‍ക്ക് വേണ്ടത് പണം, പദവി, വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് നില്‍ക്കുകയും ചെവി കടിക്കുകയും നക്കുകയും വീശുകയും താങ്ങുകയും ചെയ്യുന്ന കൂട്ടമില്ലാതെ ജീവിച്ചാല്‍ ശവം പോലെയാണെന്നുള്ളതുകൊണ്ട് സിനിമയില്‍ നിന്ന് പെന്‍ഷന്‍ ആയാല് നേരെ മുഖ്യമന്ത്രി സ്ഥാനം കിട്ടുമോ എന്ന് നോക്കികൊണ്ട് ഇവരങ്ങനെ നടക്കുകയാണ്. കേരളം ഒഴിച്ച് തമിഴ്നാട്ടിലും ആന്ധ്രയിലുമൊക്കെ ഇതാണ് നടക്കുന്നത്. അതൊക്കെ പണത്തോടും അധികാരത്തോടുമുള്ള ഭ്രാന്താണ് അത്. ഇതൊന്നും വേണ്ടെന്‍റെ പൊന്നച്ഛോ എന്നുള്ളതാണ് നമ്മുടെ ഒരു ആറ്റിറ്റ്യൂഡ്.