ഇന്നസെന്‍റിന്‍റെ വില ഇപ്പോഴാണ് മനസിലാകുന്നതെന്ന് നടന്‍ മാമുക്കോയയുടെ മകനും നടനുമായ നിസാര്‍ മാമുക്കോയ. അമ്മയില്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി സമവായത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തണമായിരുന്നുവെന്നും നിസാര്‍. ഇന്നസെന്‍റിന്‍റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയും ആ കാലയളവിലെ അമ്മ എന്ന സംഘടനയുടെ നേട്ടങ്ങളും വിവരിച്ച നിസാര്‍ ഇന്ന് ചെളിവാരിയെറിയല്‍ മാത്രമാണ് നടക്കുന്നതെന്ന് അഭിപ്പായപ്പെട്ടു.
'മനസില്‍ ഒരുപാട് ഇഷ്ടപ്പെട്ട സ്നേഹിച്ച ഒരു മനുഷ്യന്‍, പിന്നെ സിനിമാതാരവും. അതാണ് ഇന്നസെന്‍റ്. ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്നേഹവും ഉപ്പ ( മാമുക്കോയ ) പറഞ്ഞുതന്നിട്ടുണ്ട്. അുകൊണ്ട് ഇങ്ങേരെ നേരിട്ട് അറിയാം. മനസുകൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടുപോകും. പക്ഷെ അതല്ല ഇദ്ദേഹം ഒരു കാലത്ത് 18 വര്‍ഷം അമ്മ എന്ന സംഘടനയുടെ തലപ്പത്ത് പ്രസിഡന്‍റ് ആയി ഇരുന്നു. ഒരു പ്രശ്നവും അന്ന് കണ്ടില്ല. പക്ഷെ ഇന്ന് എന്തൊരു തരത്തിലുള്ള വെല്ലുവിളിയും തരംതാഴ്ത്തലും ചെളിവാരിയെറിയലും അധികാരത്തിന് വേണ്ടിയുള്ള മല്‍സരവും ആയി മാറി സംഘടന. ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആണെന്ന് അംഗങ്ങള്‍ ഇനിയെങ്കിലും മനസിലാക്കണം. എന്തിനാണ് മല്‍സരം. എല്ലാവര്‍ക്കും ഇഷ്ടമുള്ളവര്‍ വരട്ടെ. പോരാത്തതിന് പുറത്ത് നിന്ന് കൂനിന്മേല്‍ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും. ഇപ്പോഴാണ് മനസിലാകുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ബുദ്ധിയും വിവേകവും ധൈര്യവും നേതൃപാടവും ഉണ്ടായിരുന്ന അഭിനേതാവ് ആയിരുന്നു എന്ന്. ഒരുപാട് ചിരിപ്പിച്ച സന്തോഷം തന്ന സ്നേഹിച്ച താങ്കള്‍ക്ക് ഒരായിരം പ്രണാമം. ജനിക്കട്ടെ അമ്മയില്‍ ഒരായിരം ഇന്നസെന്‍റുമാര്‍' എന്ന് പറഞ്ഞാണ് നിസാറിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്. ഇന്നസെന്‍റുമായി വളരെ അടുത്ത ഹൃദയബന്ധമായിരുന്നു മാമുക്കോയയ്ക്ക്. 2002 മുതല്‍ 2018 വരെ അമ്മയുടെ പ്രസിഡന്‍റ് ആയിരുന്നു ഇന്നസെന്‍റ്.