താരസംഘടനയായ അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയായി നടി അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അന്‍സിബ ഉള്‍പ്പടെ 13പേരായിരുന്നു ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. വിവാദങ്ങള്‍ക്കിടെ മറ്റ് 12പേരും പത്രിക പിന്‍വലിച്ചതോടെയാണ് അന്‍സിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ആശ അരവിന്ദ്, അനൂപ് ചന്ദ്രൻ കെ.ആർ, വിനു മോഹൻ, രവീന്ദ്രൻ , ടിനി ടോം, കുക്കൂ പരമേശ്വരൻ, സരയൂ മോഹൻ, ബാബുരാജ് ജേക്കബ്, ലക്ഷ്മിപ്രിയ, സുരേഷ് കൃഷ്ണ ജയൻ ചേർത്തല, ഉണ്ണി ശിവപാൽ എന്നിവരാണ് അന്‍സിബയ്ക്ക് പുറമേ പത്രിക സമര്‍പ്പിച്ചിരുന്നത്. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു. ALSO READ: ‘അമ്മ’യുടെ തലപ്പത്തേക്ക് ശ്വേതയും ദേവനും നേര്‍ക്കുനേര്‍; സ്ഥാനാര്‍ഥി ലിസ്റ്റ് ഇതാ...
നിലവില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് മല്‍സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ, നാസര്‍ ലത്തീഫ് എന്നിവരും ജനറല്‍ സെക്രട്ടറി സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് മല്‍സരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ജോയ് മാത്യു ഉള്‍പ്പെടെ എട്ടുപേരും മല്‍സരിക്കുന്നുണ്ട്. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ബാബുരാജും ജഗദീഷും പത്രിക പിന്‍വലിച്ചിരുന്നു.