ബോളിവുഡ് താരം കാജോളിനെ മലയാളം പഠിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. തന്നെ ഏതെങ്കിലും മലയാളം വാചകം പറയാന്‍ പഠിപ്പിക്കണം എന്ന് കജോള്‍ പറഞ്ഞപ്പോള്‍ കിട്ടിയ അവസരത്തില്‍ തന്‍റെ ആരാധകന പാത്രമായ മോഹന്‍ലാലിന്‍റ ഡയലോഗ് തന്നെ പഠിപ്പിക്കുകയായിരുന്നു പൃഥ്വിരാജ്. ഹിന്ദി ചിത്രം ‘സര്‍സമീ’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിയോ ഹോട്ട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് രസകരമായ നിമിഷങ്ങളുണ്ടായത്.
‘നരസിംഹം’ സിനിമയിലെ ‘എന്താ മോനേ ദിനേശാ’ മോഹൻലാൽ ഡയലോഗ് കജോളിനെ പൃഥ്വിരാജ് പഠിപ്പിച്ചത്. നിങ്ങളുടെ മാതൃഭാഷയിലെ ഒരു വാക്ക് പഠിപ്പിക്കാൻ പറഞ്ഞാൽ ഏതായിരിക്കും പറയുക എന്നായിരുന്നു കജോളിന്‍റെ ചോദ്യം. താന്‍ ഒരു പ്രയോഗം പഠിപ്പിക്കാമെന്നും എന്നാല്‍ ഈ വാചകം പറയാൻ ഒരു നിബന്ധനയുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു. ഇത് പറയുമ്പോൾ നിങ്ങൾ വലതു തോൾ ചരിക്കുകയും ഇടതു തോൾ ഉയർത്തുകയും വേണമെന്നും പൃഥ്വിരാജ് കജോളിനോട് പറഞ്ഞു. പറഞ്ഞതുപോലെ തന്നെ കജോള്‍ െചയ്യുകയും ചെയ്തു.
‘എന്താ മോനേ ദിനേശാ’ എന്ന വാചകമാണ് ഞാൻ നിങ്ങളെ പഠിപ്പിക്കാൻ പോകുന്നത് എന്നാണ് പൃഥ്വിരാജ് ഉത്തരം നൽകിയത്. കജോൾ ആ വാചകം ഏറ്റുപറഞ്ഞപ്പോൾ ‘ഇത് നടൻ മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞ അതിപ്രശസ്തമായ ഡയലോഗാണ്, ഇത് ഏറ്റുപറഞ്ഞതിലൂടെ ഞാൻ ഉൾപ്പെടുന്ന മോഹൻലാൽ ആരാധരുടെ പ്രീതി നിങ്ങൾ പിടിച്ചുപറ്റിയെന്നും’ പൃഥ്വിരാജ് പറയുന്നുണ്ട്. വിഡിയോ കണ്ട് ഒരവസരം വന്നപ്പോള്‍ ലാലേട്ടന്‍ ഫാന്‍ബോയ് പൃഥ്വിരാജ് പുറത്തുചാടി എന്നാണ് മലയാളി ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.