നടി അനുശ്രീയിലെ മനുഷ്യസ്നേഹിയെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. അബദ്ധത്തില്‍ സമ്മാനം മേടിക്കാന്‍ വേദിയിലേക്ക് വന്നതിനുസേഷം അബദ്ധം മനസിലായി തിരിച്ചുനടന്ന ചേട്ടനെ കണ്ട് അനുശ്രീക്ക് കണ്ണീര്‍ മറച്ചുവക്കാനായില്ല. ആ ചേട്ടന്‍റെ സങ്കടം തീര്‍ക്കാന്‍ അനുശ്രീ ചെയ്തത് കണ്ട് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്.
ഒരു ടെക്സ്റ്റൈൽസ് ഷോപ്പ് ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ഹൃദയം നിറയ്ക്കുന്ന അനുശ്രീയുടെ പ്രവര്‍ത്തി. ഇവിടെ നടന്ന നറുക്കെടുപ്പില്‍ തന്റെ നമ്പറാണെന്ന് കരുതിയ ഒരു മധ്യവയസ്കൻ വേദിയിൽ വരുകയായിരുന്നു. എന്നാൽ വേദിയിൽ എത്തിയപ്പോഴേക്കും തനിക്കല്ല 10000 രൂപയുടെ സമ്മാനം കിട്ടിയതെന്ന് മനസിലായ അദ്ദേഹം വേദി വിട്ട് പോവുകയായിരുന്നു.
ഇതുകണ്ട അനുശ്രീയ്ക്ക് സങ്കടം സഹിക്കാനായില്ല. അദ്ദേഹത്തിന്റെ സങ്കടം കണ്ട് അനുശ്രീ വേദിയുടെ പിന്നിലേക്ക് മാറി കരഞ്ഞു. ഉദ്ഘാടനമെല്ലാം കഴിഞ്ഞ ശേഷം ആ മധ്യവയസ്കന് അനുശ്രീ തനിക്ക് നേരിട്ട് പണം നല്‍കിയാലേ സമാധാനം വരൂ എന്ന് പറഞ്ഞ് ചേട്ടനെ നേരിട്ട് കാണാന്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു. "ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറങ്ങാന്‍ പറ്റില്ലെ"ന്നും അനുശ്രീ പറയുന്നുണ്ട്.
അനുശ്രീയുടെ ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പിന്നാലെ അനുശ്രീയെ അഭിനന്ദിച്ചും പ്രശംസിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.