അമ്മയുടെ നേതൃസ്ഥാനം സ്ത്രീകള്‍ ഏറ്റെടുക്കണമെന്ന നിലപാടിന് പിന്തുണയേറുന്നു. ജഗദീഷിന് പിന്നാലെ സംവിധായകനും നടനുമായ വിജയ്ബാബുവും ഇതേ നിലപാടുമായി രംഗത്തെത്തി . നടന്‍ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതിനെതിരെ പലരും പരസ്യ നിലപാടെടുത്തതിനെ വിജയ് ബാബുവും പിന്തുണച്ചു. തനിക്കെതിരെ ആരോണമുയര്‍ന്നപ്പോള്‍ മാറി നില്‍ക്കുകാണ് ചെയ്തത് . ആ മാതൃക ബാബുരാജും പിന്തുടരണമെന്ന് വിജയ് ബാബു ആവശ്യപ്പെട്ടു
ബാബുരാജ് ഈ തവണ അമ്മ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണമെന്നും നിരപരാധിത്വം തെളിയിച്ച് തിരികെ വരണമെന്നും വിജയ് ബാബു ആവശ്യപ്പെട്ടു. ഈ തവണ ഒരു സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെയെന്നും തന്‍റെ അഭിപ്രായത്തെ വ്യക്തിപരമായി കാണരുതെന്നും വ്യക്തികളെക്കാൾ വലുതാണ് സംഘടനയെന്നും വിജയ് ബാബു ഓര്‍മിപ്പിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
എനിക്കെതിരെ ആരോപണം വന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജ് ഈ തവണ അമ്മ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കണം, കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. അദ്ദേഹം നിരപരാധിത്വം തെളിയിച്ച് തിരികെ വരട്ടെ. നിങ്ങൾ മുൻപ് നയിച്ചതുപോലെ, സംഘടനയെ നയിക്കാൻ കഴിവുള്ള ധാരാളം മറ്റ് ആളുകൾ ഉള്ളപ്പോൾ, ഈ പദവിയിൽ തുടരാൻ എന്തിനാണ് ഇത്ര ധൃതി? നിങ്ങളുടെ മുൻകാല നേതൃത്വത്തെക്കുറിച്ച് ഞാൻ തർക്കിക്കുന്നില്ല. വ്യക്തികളെക്കാൾ വലുതാണ് സംഘടന, അത് ശക്തമായി തുടരുകയും ചെയ്യും. ബാബുരാജ്, ദയവായി ഇതിനെ വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഈ തവണ ഒരു സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ.