TOPICS COVERED

"ഒരു പൂർണക്രിയയുടെ അനുകരണം" എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. അങ്ങനെ എത്രയെത്ര നാടകങ്ങൾ ആണ് അരങ്ങിൽ തകർത്തുവാണിട്ടുള്ളത്. അതിൽ തൃശൂർ ഓക്സിജൻ തിയറ്റർ കമ്പനിയുടെ ‘പിയർ ഗിന്‍റ് ’ എന്ന നാടകം കടൽ കടക്കുന്നു. 2023ൽ ചൈനയിൽ ഈ നാടകം അവതരിപ്പിച്ചു. അതൊരു തുടക്കമായിരുന്നു . അതിപ്പോൾ റഷ്യൻ തീയറ്റർ ഫെസ്റ്റിവലിൽ ക്ഷണം ലഭിക്കുന്നതിൽ എത്തിനിൽക്കുന്നു. ഇന്ത്യയിൽ നിന്ന് ആദ്യമായി ആണ് ഒരു നാടകം ഈ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്.

നടൻ കെ ഗോപാലൻ പിയർ ഗിന്‍റായി അരങ്ങിൽ എത്തും. പരിചയസമ്പന്നരായ 20 ഓളം കലാകാരന്മാരാണ് റഷ്യയിലേക്ക് പോകുന്നത്. സെപ്റ്റംബർ 2, 3 തീയതികളിൽ റഷ്യയിലെ അലക്സാഡ്രിസ്കി തീയറ്ററിൽ നാടകം അവതരിപ്പിക്കും. കേരളത്തിലേക്ക് അതിഥിയായി എത്തിയ കലാരൂപമാണ് നാടകം. ഇപ്പോഴിതാ വിഖ്യാത നാടകകർത്തായ ആന്‍റൺ ചെഖോവിന്‍റെ നാട്ടിലേക്ക് പോകുകയാണ്. തൃശൂർ ഗെഡികൾക്കും കേരള ജനതയ്ക്കും അഭിമാനിക്കാം.

ENGLISH SUMMARY:

"A representation of an action in its entirety" — that’s how Aristotle defined drama. Countless plays have brought this definition to life on stage. Among them is Peer Gynt by Thrissur’s Oxygen Theatre Company, now making waves internationally. The play was first staged in China in 2023, marking a significant beginning. Now, it has received an invitation to a prominent Russian theatre festival—making it the first Indian play ever to participate in the event.