kantha-teaser

TOPICS COVERED

പെര്‍ഫോമന്‍സില്‍ ഞെട്ടിച്ച് ദുല്‍ഖര്‍ സല്‍മാന്‍റെ കാന്താ ടീസര്‍.  ടീസറാകെ നിറഞ്ഞുനില്‍ക്കുന്നത് ദുല്‍ഖര്‍ തന്നെയാണ്. സിനിമക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ നടക്കുന്നത്. നടനായി തന്നെ ദുല്‍ഖര്‍ അഭിനയിക്കുമ്പോള്‍ സംവിധായകനായി നിര്‍ണായക വേഷത്തില്‍ സമുദ്രക്കനിയുമുണ്ട്. ഭാഗ്യശ്രീ ബോസ്ലെയാണ് ചിത്രത്തില്‍ നായികയാവുന്നത്. 

ടീസര്‍ പുറത്തുവന്നതോടെ ദുല്‍ഖറിന്‍റെ പ്രകടനത്തെ തന്നെയാണ് ഏവരും പുകഴ്​ത്തുന്നത്. നടികര്‍ എന്നും പെര്‍ഫോര്‍മര്‍ എന്നുമാണ് ടീസറിന് ലഭിക്കുന്ന കമന്‍റുകളില്‍ മിക്കതും. താരത്തിന്‍റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. വേഫെറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാചിത്രം നിർമ്മിക്കുന്നത്.

സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.

ENGLISH SUMMARY:

Dulquer Salmaan impresses with a powerful performance in the teaser of Kaantha. The teaser stands out entirely because of his compelling presence. The film tells a story within a story, unfolding against the backdrop of 1950s Madras.