കേക്ക് മുറിക്കുന്നതിനും നിലവിളക്ക് കൊളുത്തുന്നതിനും മുൻപ് താന്‍ കൈ കഴുകിയെന്ന വിവാദത്തിന് മറുപടി പറഞ്ഞ് സുരേഷ് ഗോപി. താൻ കൈകൾ കഴുകി ആരുടേയും കയ്യിലേക്ക് ഒഴിച്ചിട്ടില്ലല്ലോ എന്ന് അദ്ദേഹം ദുബായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തന്റെ കൈകൾ ശുദ്ധിയാക്കി വിളക്ക് കൊളുത്തിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല. തന്റെ കയ്യിന്റെ വൃത്തി താൻ തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൈ കഴുകി ശുദ്ധമാക്കിയിട്ടാണ് ഞാന്‍ കേക്ക് മുറിച്ചത്

നേരത്തെ പുതിയ ചിത്രത്തിന്‍റെ വിജയാഘോഷത്തിനിടെ ഒരു കേക്ക് മുറിക്കുന്ന വേളയില്‍ ഒരു വൃദ്ധയ്ക്ക് കൈ കൊടുത്തതിന് ശേഷം സുരേഷ് ഗോപി കൈകഴുകി കേക്ക് മുറിക്കുന്ന ദൃശ്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ‘വിളക്ക് കത്തിക്കുന്നതിന് മുൻപ് കൈകൾ ശുദ്ധമാക്കിയത് ഞാൻ അങ്ങനെയായതുകൊണ്ടാണ്. എന്നെയൊന്ന് ജീവിക്കാൻ വിടൂ. ഞാൻ എന്റെ കൈ ശുദ്ധിയാക്കി ആ വിളക്ക് കൊളുത്തുന്നതുകൊണ്ട് ആർക്കും ഒരു ദോഷവുമില്ല. കൈകൊടുക്കരുതെന്നും ആലിംഗനം ചെയ്യരുതെന്നും നമ്മൾ കോവിഡ് കാലത്ത് പറഞ്ഞ് പഠിച്ചിട്ടുള്ളതാണ്. അതൊരു ബയോളജിക്കൽ നീഡ് ആയിരുന്നെങ്കിൽ അതിന് വഴങ്ങും. പക്ഷേ സ്പിരിച്ച്വൽ നീഡ് ആണെങ്കിൽ അതിന് വഴങ്ങില്ലെന്ന് പറയുന്നത് ഒരുതരം മുനവെപ്പാണ്. അത് തെറ്റാണ്.

കൈ കഴുകി ശുദ്ധമാക്കിയിട്ടാണ് കേക്ക് മുറിച്ചത്. നേരത്തേ പാപ്പന്റെയും ഗരുഡന്റെയും പ്രൊമോഷന് വന്നപ്പോൾ ഞാൻതന്നെയാണ് മുഴുവൻ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തത്. എന്റെ കയ്യുടെ വൃത്തി ഞാൻ തീരുമാനിക്കണം. അല്ലെങ്കിൽ മറ്റുള്ളവരുടെ ആരോഗ്യത്തെ ഞാൻ മാനിക്കുന്നില്ലെന്ന് പറയില്ലേ? ആരുടേയും കയ്യിലേക്ക് കൈ കഴുകി ഒഴിച്ചിട്ടില്ല’ സുരേഷ് ഗോപി പറഞ്ഞു. 

ENGLISH SUMMARY:

Amid criticism over allegedly washing his hands after greeting an elderly woman, actor and MP Suresh Gopi clarified the incident during a press meet in Dubai. He explained that he washed his hands before cutting a cake and lighting a ceremonial lamp, and emphasized that he did not pour water on anyone else's hands. “I have the right to maintain personal hygiene. I purified my hands before lighting the lamp—what’s wrong in that?” he said, dismissing the controversy as baseless.