TOPICS COVERED

സുരേഷ് ​ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷിനെ വിമര്‍ശിച്ച് യൂട്യൂബര്‍  സായ് കൃഷ്ണ. സുരേഷ് ഗോപിയുടെ മകനായതുകൊണ്ടാണ് മാധവ് സുരേഷിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതെന്നും  സീരിയസ് സീനുകളിൽ പോലും മാധവിന്റെ അഭിനയം കണ്ട് ചിരിച്ചുപോയിയെന്നും സായ് കൃഷ്ണ പറയുന്നു. നൊപ്പോകിഡ് സിനിമയില്‍ എന്നു പറഞ്ഞ്  മാധവ് സുരേഷിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കുമ്മാട്ടിക്കളി എന്ന ആദ്യ ചിത്രത്തിലെ സംഭാഷണമായ ‘എന്തിനാടാ കൊന്നിട്ട്... നമ്മൾ അനാഥരാണ്... ഗുണ്ടകൾ അല്ല’ എന്ന ഭാഗം വച്ചാണ് കൂടുതല്‍ ട്രോളും. 

‘എന്തിനാടാ കൊന്നിട്ട്... നമ്മൾ അനാഥരാണ്... ഗുണ്ടകൾ അല്ല’

അതേ സമയം  പേരും ടീസറും ട്രെയിലറുമൊക്കെ സൂചിപ്പിക്കും പോലെ കോടതിമുറിക്കുള്ളിലെ കഥ പറയുന്ന കോർട്ട് റൂം ഡ്രാമയാണ് സുരേഷ് ഗോപി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെ.എസ്.കെ. തീപ്പൊരി ഡയലോഗുകള്‍, ആദ്യ പകുതി സുരേഷ് ഗോപി ഷോ തന്നെ എന്നൊക്കെയാണ് ആദ്യ ഷോ പൂര്‍ത്തിയാകുമ്പോൾ വരുന്ന പ്രേക്ഷക പ്രതികരണം.കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു.

പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിന്‍റെ കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്.

ENGLISH SUMMARY:

YouTuber Sai Krishna has harshly criticized actor Madhav Suresh, son of popular actor and politician Suresh Gopi. Sai alleged that Madhav got a break in the film industry only because of his father's influence. Taking a dig at Madhav’s performance in the film Nepokid, Sai said his acting was so poor that viewers couldn’t help but laugh even during serious scenes. The statement “like a bug fallen into porridge, that's how Nepokid feels” has gone viral, fueling ongoing cyber attacks targeting Madhav Suresh.