സൈബറിടത്തെ വൈറല്‍ താരമാണ് അലന്‍ ജോസ് പെരേര. സിനിമ റിവ്യു പറഞ്ഞ് വൈറലായ അലന്‍ ജോസ് പിന്നീട് ഷോട്ട് ഫിലിമിലും ആല്‍ബങ്ങളിലും പ്രധാന വേഷത്തിലെത്തി. ഇപ്പോഴിതാ മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ മീനൂസ് കിച്ചണിലും തിളങ്ങുകയാണ് താരം.  അലൻ വിവാഹിതനായി എന്നുള്ള വിഡിയോ ആണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൈബറിടത്ത് വൈറല്‍.  വധുവായി വിഡിയോയില്‍ കാണുന്നത് ശ്രീലക്ഷ്മിയാണ് . 

തനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പെണ്ണ് കിട്ടാതായപ്പോള്‍ ഇങ്ങനെ ഫോട്ടോ ഷൂട്ട് എടുത്തതെന്നും അലന്‍

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അലനും ശ്രീലക്ഷ്മിയും. തനിക്കൊപ്പം കല്യാണ ഫോട്ടോ ഷൂട്ടിന് ആരും വരാതിരുന്നപ്പോള്‍ ആണ് ശ്രീലക്ഷ്മിക്കൊപ്പം ഫോട്ടോ ഷൂട്ട്  നടത്തിയത്. തനിക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ പെണ്ണ് കിട്ടാതായപ്പോള്‍ ഇങ്ങനെ ഫോട്ടോ ഷൂട്ട് എടുത്തതെന്നും  അലന്‍ ജോസ് പെരേര പറയുന്നു. ഇത് വെറും  കോപ്രായമാണെന്നാണ് എല്ലാവരുടെയും  വിമര്‍ശനമെന്നും അലന്‍ പറയുന്നു,

ഒരു അമ്പലത്തില്‍ നിന്ന് കല്യാണം കഴിക്കുന്നതും പിന്നീട് ഓട്ടോയില്‍ കയറി പോവുന്നതുമായിരുന്നു അലനും  ശ്രീലക്ഷ്മിയും വിഡിയോ ഇട്ടത്. ചെയ്തതില്‍ തെറ്റായി തോന്നിയിട്ടില്ലെന്നും ഒരു വൈറല്‍ കണ്ടന്‍റ് മാത്രമാണ് ലക്ഷ്യമെന്നുമായിരുന്നു  ശ്രീലക്ഷ്മിയുടെ മറുപടി. തന്‍റെ കല്യാണം കഴിഞ്ഞതാണെന്നും ശ്രീലക്ഷ്മി പറയുന്നു.

ENGLISH SUMMARY:

A video showing viral star Alan Jose Perera with Sreelakshmi in a wedding scene has caused a stir on social media. Known for his movie reviews and roles in TV and albums, fans are curious whether the wedding is real or part of a project. Here's the truth behind the viral clip.