jsk-hit

‘ചിന്താമണിയെക്കോളും കിടിലന്‍ വക്കീല്‍, തീപ്പൊരി ഡയലോഗുകള്‍, ആദ്യ പകുതി സുരേഷ് ഗോപി ഷോ തന്നെയാണ് ’ വിവാദങ്ങള്‍ക്കൊടുവില്‍ തിയറ്ററിലെത്തിയ ‘ജെഎസ്കെ’ ആദ്യ പകുതി പിന്നിട്ടപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെയാണ്. 2023ലെ ഗരുഡന് ശേഷം ഇറങ്ങുന്ന സുരേഷ് ഗോപി ചിത്രം കൂടിയാണ് ‘ജെഎസ്കെ’.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ട്.   മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിന്‍റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്.

സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായാണ് ജെ എസ് കെ. യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

ENGLISH SUMMARY:

Initial reports emerging after the first half of the film 'JSK,' which finally hit theaters after various controversies, suggest a powerful performance from Suresh Gopi. Viewers are describing his character as a "lawyer even more formidable than Chinthamani," praising his "fiery dialogues," and stating that "the first half is entirely a Suresh Gopi show." 'JSK' marks Suresh Gopi's first release since 'Garudan' in 2023.