സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരങ്ങളാണ് നടന്‍ കൃഷ്ണ കുമാറിന്റെ മക്കളായ അഹാനയും ദിയയും ഇഷാനിയും ഹന്‍സികയുമെല്ലാം. ഇവര്‍ ഇന്ന് സൈബറിടത്തെ മിന്നും താരങ്ങളാണ്. ഈയ്യടുത്താണ് ദിയയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും ആണ്‍ കുഞ്ഞ് പിറഞ്ഞത്. ദിയയുടെ പ്രസവം ചിത്രീകരിച്ച വ്ലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഗര്‍ഭകാലത്തെക്കുറിച്ചും പ്രസവത്തെക്കുറിച്ചുമൊക്കെയുള്ള പല തരം ചര്‍ച്ചകള്‍ക്കും ഈ വിഡിയോ വഴിയൊരുക്കുകയും ചെയ്തു.
ഇതിനിടെ ഇപ്പോഴിതാ ദിയയുടെ സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും പങ്കുവച്ച പുതിയ വിഡിയോകളും ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം അഹാന തന്റെ ഹോം ടൂര്‍ വിഡിയോ പങ്കുവച്ചത് വൈറലായിരുന്നു. പിന്നാലെ തന്നെ ഇഷാനിയും ഹന്‍സികയും ഹോം ടൂര്‍ വീഡിയോയുമായി എത്തി. ഒരേ കണ്ടന്റ് തന്നെ മൂന്ന് പേരും പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ താരതമ്യം ചെയ്യലും തുടങ്ങി.
അഹാനയുടെ അവതരണവും വിഡിയോയുമെല്ലാം കയ്യടി നേടുന്നുണ്ട്. പിന്നാലെയാണ് അനിയത്തിമാരുടേയും വിഡിയോകളെത്തുന്നത്. ഇതിനെ ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഒരേ വിഡിയോ തന്നെ ചെയ്യുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് കമന്റിലൂടെ ഹന്‍സിക മറുപടി നല്‍കിയിട്ടുണ്ട്.
നിങ്ങളില്‍ കുറച്ച് പേര്‍ക്കെങ്കിലും താരതമ്യം ചെയ്യാതിരിക്കാന്‍ സാധിക്കുമോ? എന്നായിരുന്നു ഹന്‍സികയുടെ പ്രതികരണം. 'ഞങ്ങള്‍ ആറ് അംഗങ്ങളുള്ള, ഒരു വീടുള്ള കുടുംബമാണ്. ആറ് വ്യത്യസ്തമായ യൂട്യൂബ് ചാനലുകളുമുണ്ട്. നിങ്ങളെ നിര്‍ബന്ധിപ്പിച്ചല്ല കാണിപ്പിക്കുന്നത്. വേണമെങ്കില്‍ കണ്ടാല്‍ മതി. ഇല്ലെങ്കില്‍ അവഗണിക്കാം' എന്നായിരുന്നു ഹന്‍സികയുടെ മറുപടി. ഹോം ടൂർ വീഡിയോ കൂടുതൽ പ്രൊഫഷണലായി ചെയ്യണം എന്നായിരുന്നു തന്റെ ആഗ്രഹമെന്നും പക്ഷേ അതിന് സാധിച്ചില്ലെന്നും ഹൻസിക പറയുന്നുണ്ട്.