തെലുങ്ക് ചലച്ചിത്ര നടനും ബിജെപി മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവുവിന്‍റെ മരണത്തില്‍ ഉലഞ്ഞിരിക്കുകയാണ് സിനിമാ ലോകം. മുതിര്‍ന്ന താരത്തിന്‍റെ സംസ്കാരചടങ്ങുകള്‍ക്കായി അഭിനേതാക്കളും സംവിധായകരും വിവിധ സിനിമാ പ്രവര്‍ത്തകരും ജൂബിലി ഹില്‍സിലെ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ മരണവീട്ടിലും ആരാധനയുടെ ചില അതിരുകടന്ന കാഴ്ചകള്‍ അരോചകമായി. നേരത്തെ സ്ഥലത്തെത്തിയ സംവിധായകന്‍ രാജമൗലിയുടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്‍റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ വീണ്ടും അതിരുകടന്നിരിക്കുന്നത് ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധകരാണ്.
കോട്ട ശ്രീനിവാസ റാവുവിന്‍റെ മരണത്തില്‍ അനുശോചിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ ജൂനിയര്‍ എന്‍ടിആറിന്‍റെ ആരാധകര്‍ ജയ് എന്‍ടിആര്‍ എന്ന് വിളിക്കുകയായിരുന്നു. ഇവരോട് നിശബ്ദരാവാന്‍ ആവശ്യപ്പെട്ട ജൂനിയര്‍ എന്‍ടിആര്‍ ജയ് കോട്ട ശ്രീനിവാസ റാവു എന്ന് വിളിക്കാന്‍ ആവശ്യപ്പെടുകയും ആരാധകര്‍ അത് അനുസരിക്കുകയും ചെയ്തു. വിഡിയോ പുറത്തുവന്നതിനുപിന്നാലെ എന്‍ടിആറിനെ പ്രശംസിക്കുകയാണ് സോഷ്യല്‍ ലോകം