ആരാധികയുടെ നിറവയറില്‍ കൈവെച്ച് പാട്ട് പാടുന്ന ഗായിക ശ്രേയ ഘോഷാലിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ശ്രേയയുടെ ശബ്ദം കേട്ടപ്പോഴേ ഗര്‍ഭസ്ഥ ശിശു പ്രതികരിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ മുട്ടുകുത്തി വയറില്‍ തൊട്ട് ഒരു പാട്ട് കൂടി പാടി കൊടുത്തു.
'പിയു ബോലേ' എന്ന ഗാനമാണ് കുഞ്ഞിനായി ശ്രേയ ആലപിച്ചത്. ആദ്യ വരി ആലപിച്ചപ്പോള്‍ തന്നെ കുഞ്ഞ് അനങ്ങാന്‍ തുടങ്ങിയിരുന്നു. ഈ മാറ്റം തൊട്ടറിഞ്ഞ ശ്രേയ വളരെയധികം ആശ്ചര്യപ്പെടുന്നതും വിഡിയോയില്‍ കാണാം. ശേഷം കുഞ്ഞ് നന്നായി അനങ്ങാന്‍ തുടങ്ങിയപ്പോള്‍ 'ഓള്‍ ഈസ് വെല്‍' എന്ന് പറഞ്ഞാണ് ശ്രേയ പാട്ട് അവസാനിപ്പിക്കുന്നത്.
ഗര്‍ഭിണിയായ സ്ത്രീയും ഭര്‍ത്താവും ശ്രേയയുടെ ഗാനം കേട്ട് സന്തോഷിക്കുന്നതും അവരുടെ കണ്ണ് നിറയുന്നതും വിഡിയോയില്‍ കാണാം. വളരെ സന്തോഷം തോന്നുണ്ടെന്നും, കണ്ണും മനസും നിറഞ്ഞെന്നുമൊക്കെയാണ് വിഡിയോയുടെ കമന്‍റുകള്‍.