jsk

ജെ.എസ്.കെ (ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള) സിനിമയ്ക്ക് രണ്ട് മാറ്റങ്ങളോടെ പ്രദര്‍ശനാനുമതി നല്‍കാമെന്ന് ഹൈക്കോടതിയെ അറിയിച്ച് സെന്‍സര്‍ ബോര്‍ഡ്. സബ്ടൈറ്റിലില്‍ മാറ്റം വരുത്തണമെന്ന് സെന്‍സര്‍ ബോര്‍ഡ്. 

സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേര്‍ത്ത് സിനിമയുടെ പേര് ജാനകി.വി അല്ലെങ്കില്‍ വി.ജാനകി എന്നു മാറ്റണം. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. Also Read: റിലീസിന് മുന്‍പേ യഥാര്‍ഥ ‘കോര്‍ട്ട് ത്രില്ലര്‍’; ജെ.എസ്.കെ കോടതി കയറുമ്പോൾ

നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഭിനവ് ചന്ദ്രചൂഡ് കോടതിയെ അറിയിച്ചു. നിര്‍മാതാക്കളുടെ നിലപാട് തേടി ഹൈക്കോടതി ഹര്‍ജി 1.45ന് വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

The Censor Board has informed the High Court that the film JSK (Janaki Vs State of Kerala) can be granted permission for screening if two modifications are made. One of the required changes is to correct the name in the subtitles — either to "Janaki V" or "V. Janaki", as per the Board's directive.