സോഷ്യല്‍ മീഡിയ ലോകത്തെ ശ്രദ്ധിക്കപ്പെടുന്ന സെലിബ്രിറ്റിയാണ് ദിയ കൃഷ്ണ. കുടുംബത്തിലെ പുതിയ വിശേഷങ്ങളും യാത്രകളും കല്യാണവും അങ്ങനെ തന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവക്കാറുണ്ട്. ഇപ്പോളിതാ വൈറല്‍ ദിയയുടെ സഹോദരിയായ ഇഷാനി നേരത്തെ പറഞ്ഞ വാക്കുകളാണ്. 

തനിക്ക് അമ്മയാവാൻ അതിയായി ആഗ്രഹമില്ലെന്നും എന്നാൽ കുട്ടികളെ എടുക്കാൻ ഇഷ്ടമാണെന്നും ഇഷാനി പറയുന്നു. അതുകൊണ്ട് തന്നെ ഓസിയുടെ കുഞ്ഞിനെ എടുക്കാൻ എക്സൈറ്റഡാണെന്നും ഇഷാനി പറയുന്നു. തന്റെ ഫോളോവേഴ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ഇഷാനി. ഓസിയുടെ കുഞ്ഞ് കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ വിളിക്കുന്നത് തനിക്ക് താൽപര്യമില്ലെന്നാണ് ഇഷാനി പറഞ്ഞത്. 

ഇതിന് പിന്നാലെ ദിയയുടെ കുഞ്ഞിനെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം  ഇഷാനി പങ്കുവച്ചിരുന്നു, ഇതിന്  കമന്‍റ് പൂരമാണ്. ‘ഇഷാനി കുഞ്ഞമ്മ’ എന്ന് വിളിച്ചോട്ടെ, ‘ഓസി’യുടെ കുഞ്ഞ് എങ്ങനെ വിളിക്കും എന്നൊക്കെ പോകുന്നു കമന്‍റുകള്‍. അന്ന് ഇഷാനി പറഞ്ഞത് ഇങ്ങനെ

‘കുഞ്ഞമ്മ, ചിറ്റ എന്നൊക്കെ ഓസിയുടെ കുഞ്ഞ് എന്നെ വിളിച്ചാൽ ഞാൻ അത് അക്സപറ്റ് ചെയ്യില്ല. കാരണം എന്റെ മനസിൽ ഞാൻ ഇപ്പോഴും കുട്ടിയാണ്. അതുകൊണ്ട് തന്നെ എന്നെ വേറൊരു കുട്ടിയും കുട്ടിയായിട്ട് തന്നെ വേണം എന്നെ കാണാൻ. അല്ലാതെ മുതിർന്ന ഒരാളായി കാണരുത്. മനസുകൊണ്ട് ഞാൻ ഇപ്പോഴും കുട്ടിയാണ്. ലിയാൻ പോലും ഞങ്ങളെ പേരാണ് വിളിക്കുന്നത്.എനിക്കും അതാണ് ഇഷ്ടം. അതുകൊണ്ട് ഓസിയുടെ കുഞ്ഞിനോട് എന്നെ പേര് വിളിക്കാനാകും ഞാൻ പറയുക. അമ്മയുടെ സഹോദരിയെ ഞങ്ങൾ ചിന്നമ്മ എന്നാണ് വിളിക്കുന്നത്. കുഞ്ഞമ്മ എന്ന വിളി ക്രിഞ്ചായി തോന്നും. എനിക്ക് കുട്ടികളുണ്ടായാൻ അവർ പോലും എന്നെ അമ്മയെന്ന് വിളിക്കുന്നത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല. ഞാൻ എന്റെ അമ്മയുടെ കുട്ടിയാണ്. ഞാൻ ആരുടേയും അമ്മയാവില്ല ആന്റിയുമാവില്ലെന്നും ഇഷാനി പറയുന്നു.

ENGLISH SUMMARY:

Diya Krishna, a prominent social media celebrity, frequently shares significant life moments, including family updates, travels, and weddings, with her followers. Currently, a video of Diya's sister, Ishani Krishna, has gone viral, sparking a flurry of comments and discussions on social media.