സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സറും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ പ്രസവ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  നിറവയറുമായി ആശുപത്രിയിലെ ബര്‍ത്ത് സ്യൂട്ടിലേക്ക് പോകുന്നത് മുതല്‍ കുഞ്ഞിന്‍റെ ജന്മം വരെ ഉള്‍പ്പെടുത്തിയ വിഡിയോ ഇതിനകം യൂട്യൂബില്‍ 64 ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. പ്രസവത്തിന് കുടുംബം മുഴുവന്‍ ഒപ്പം നിന്നതിനെ പ്രകീര്‍ത്തിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

നടിയും അവതാരകയും ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണിയും ദിയ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരുന്നു. ദിയയ്ക്കും അശ്വിനും അഭിനന്ദനമറിയിച്ച പേളി ദിയ കരുത്തയായ അമ്മയാണെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ, ദിയയുടെ പ്രസവ വീഡിയോയെ കുറിച്ച് ദീര്‍ഘമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് പേളി മാണി. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് പേളി വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്. ദിയയുടെ പ്രസവ വീഡിയോ കണ്ട് താന്‍ കരഞ്ഞുപോയെന്ന് പേളി പറഞ്ഞു.

കുറിപ്പ്

കുടുംബ വ്ലോഗര്‍മാരുടെ ചരിത്രത്തില്‍ അതിവേഗം 60 ലക്ഷം കാഴ്ചക്കാര്‍, ദിയ കൃഷ്ണ. തന്റെ ജീവിതം പ്രത്യേകിച്ച് പ്രസവം പോലൊരു കാര്യം ലോകത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ അപാരമായ ധൈര്യം ആവശ്യമാണ്. ഇന്ന്, ഒരു പെണ്‍കുട്ടി അവളുടെ പ്രസവത്തിന്റെ വിഡിയോ പങ്കുവെച്ചത് കണ്ടു. അത് എന്നിലുണ്ടാക്കിയ വികാരങ്ങളുടെ തിരയിളക്കത്തിന് ഞാന്‍ തയ്യാറെടുത്തിരുന്നില്ല. ഞാന്‍ കരഞ്ഞു. അതിന്റെ കാരണം അവള്‍ കടന്നുപോയ വേദന മാത്രമായിരുന്നില്ല, ഓരോ നിമിഷവും അവള്‍ കാണിച്ച ധൈര്യം കൂടിയായിരുന്നു.

ഈ യാത്രയിലൂടെ കടന്നുപോയ എല്ലാ സ്ത്രീകളേയും ആ നിമിഷത്തില്‍ ഞാന്‍ ഓര്‍ത്തു. ആ വേദന, ആ പേടി, ആ പ്രതീക്ഷ, ഒപ്പം എങ്ങനെയോ ഉള്ളില്‍ നിന്ന് ഉയര്‍ന്നുവരുന്ന, പറഞ്ഞറിയിക്കാനാകാത്ത കരുത്ത്.തന്റെ കഥ പങ്കുവെച്ച പെണ്‍കുട്ടിയോട് - നന്ദി. നീ ഒരു കുഞ്ഞിന് മാത്രമല്ല ജന്മം നല്‍കിയത്. മറ്റനേകം പേരുടെ ഹൃദയങ്ങളില്‍ നീ ധൈര്യവും ജനിപ്പിച്ചു. എല്ലാ അമ്മമാരോടുമാണ്. ഞാന്‍ നിങ്ങളെ കാണുന്നു, ഞാന്‍ നിങ്ങളെ മനസിലാക്കുന്നു, ഒപ്പം നിങ്ങളുടെ യാത്രയുടെ ഓരോ ഭാഗത്തേയും ഞാന്‍ ബഹുമാനിക്കുന്നു.

ENGLISH SUMMARY:

Social media influencer and actress Diya Krishna, daughter of actor Krishnakumar, has gone viral with her recent birth video, attracting widespread attention on social media. The emotional vlog, which captures everything from her journey to the hospital's birth suite with a full-term belly to the moment of her baby's birth, has already garnered over 6.4 million views on YouTube. Many viewers have lauded her entire family for their supportive presence throughout the childbirth process. Notably, popular personality Pearle Maaney expressed her emotional reaction, stating, "Diya, I cried watching your birth video