bala-lottery

Image Credit: Facebook

ഭാഗ്യദേവത വീണ്ടും തുണച്ചെന്ന സന്തോഷവാര്‍ത്ത പങ്കുവച്ച് നടന്‍ ബാലയും ഭാര്യ കോകിലയും. ഇരുവരും എടുത്ത 50 രൂപ ലോട്ടറിക്കാണ് ഇത്തവണ സമ്മാനം ലഭിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് 25000 രൂപ ലോട്ടറിയടിച്ച വിശേഷം ഇരുവരും പങ്കുവച്ചതിന് പിന്നാലെയാണ് മറ്റൊരു ഭാഗ്യം കൂടി താരദമ്പതികളെ തേടിയെത്തിയത്. 50 രൂപയുടെ ഭാഗ്യതാര എന്ന ലോട്ടറിക്ക് 100 രൂപയാണ് സമ്മാനമായി ലഭിച്ചത്. ഈ സന്തോഷം ആരാധകരെ അറിയിക്കുന്ന വിഡിയോ ബാല തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

ബാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

'ഭാഗ്യം തുടരുന്നു. ഒരുപാട് സന്തോഷം. പണത്തിന്‍റെ കാര്യത്തിലല്ല, മറിച്ച് അനുഗ്രഹങ്ങളുടെ കാര്യത്തില്‍. ഒരുപാട് സന്തോഷത്തോെട ബാല കോകില' എന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ട് ബാല കുറിച്ചത്. 

ബാലയുടെ വാക്കുകള്‍ ഇങ്ങനെ: 'ഞങ്ങള്‍ പോസിറ്റീവ് ആയി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം മാത്രം വരുന്നത്. 25000 രൂപ ലോട്ടറിയടിച്ചെന്ന് പറഞ്ഞപ്പോൾ അത് കള്ളമാണെന്നാണ് ഒരു യൂട്യൂബർ പറഞ്ഞത്. നിങ്ങൾ ഇനിയും നെ​ഗറ്റീവ് പറയൂ, നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോ ഇടുമ്പോൾ എനിക്ക് കുറേ ലോട്ടറി അടിക്കുന്നുണ്ട്. 50 കൊടുത്ത് 100 കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നൊണ്. കൊടുക്കാന്‍ മനസ് വേണം. ദൈവം നിങ്ങളെ തിരിഞ്ഞുനോക്കും. പോസിറ്റീവ് ആയി ചിന്തിക്കൂ. മറ്റുളളവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കരുത്. ഞാനിത് ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും മനസിലാകും. എന്തിനാണ് വെറുതേ'...എന്നായിരുന്നു വിഡിയോയിലൂടെയുളള ബാലയുടെ പ്രതികരണം.

അതേസമയം 3 ദിവസങ്ങള്‍ക്ക് മുന്‍പെടുത്ത കാരുണ്യ ലോട്ടറിയില്‍ ഇരുവര്‍ക്കും അടിച്ചത് 25000 രൂപയാണ്. ഫെയ്സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ബാല ലോട്ടറിയടിച്ച വിവരം പങ്കുവച്ചത്. 4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 25,000 രൂപയാണ് സമ്മാനം. ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് ബാല വിഡിയോ പങ്കുവച്ചത്.

ENGLISH SUMMARY:

Bala and Kokila Win Lottery Again, Say Their Luck Continues — Watch Video