TOPICS COVERED

​സിനിമയിലെ ജാനകി സെന്‍സറിങ്ങിന്‍റെ പേരില്‍ കോടതിയുടെ നീതി തേടുമ്പോള്‍ ജാനകിയെന്ന ടൈറ്റിലില്‍ ഇതുവരെ മലയാളത്തിലുണ്ടായത് അഞ്ച് സിനിമകളാണ്. പട്ടാളം ജാനകി മുതല്‍  ജാനകി വേഴ്സസ് സ്റ്റേറ്റ് ഒാഫ് കേരള വരെ നീളുന്നു സിനിമയിലെ ജാനകിമാര്‍. ജാനകി വെഴ്സസ് സ്റ്റേറ്റ് ഒാഫ് കേരള സിനിമയുടെ പ്രദര്‍ശനാനുമതിയില്‍ നാളെ കൊച്ചിയില്‍ സിനിമ കണ്ടശേഷം ഹൈക്കോടതി തീരുമാനമെടുക്കും. 

പട്ടാളം ജാനകി 1983. പ്രഫസര്‍ ജാനകി. ലക്ഷ്മി മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന്‍റെ സംവിധായകന്‍ ആര്‍.സി.ശക്തിയായിരുന്നു. 1998. എന്ന് സ്വന്തം ജാനകികുട്ടി. എം.ടിയുടെ എഴുത്തില്‍ ഹരിഹരന്‍ സൃഷ്ടിച്ച ജാനകിയില്‍ മുഖ്യകഥാപാത്രങ്ങളായി ജോമോളും ചഞ്ചലുമായിരുന്നു. 2018. ജാനകി എന്നപേരില്‍ എം.ജി.ശശി സംവിധാനം ചെയ്ത ചിത്രത്തില്‍ ലീല അന്തര്‍ജനവും പ്രകാശ് ബാരെയും എത്തി. 

2023. ജാനകി ജാനെ എന്ന പേരില്‍ അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തിനും സെന്‍സറിങ് പ്രശ്നമായില്ല. നവ്യാനായരും സൈജു കുറുപ്പുമായിരുന്നു അഭിനേതാക്കള്‍ . ഈ അഞ്ച് ചിത്രങ്ങള്‍ക്കും ഉണ്ടാകാത്ത സെന്‍സറിങ് പ്രശ്നം ജാനകിയെന്ന പേരിനെ ചൊല്ലി ആദ്യമായി നേരിടേണ്ടിവന്നത് ടോക്കണ്‍ നമ്പര്‍ എന്ന ചിത്രത്തിനാണ്. PTC ടോക്കണ്‍ നമ്പര്‍ സിനിമയുടെ പോസ്റ്ററുകള്‍ സെന്‍സര്‍ ബോ്ര്‍ഡിന്‍റെയും രേഖയും റിപ്പോര്‍ടര്‍ ഫ്രെയിമിലേക്ക് വരണം.

ടോക്കണ്‍ നമ്പര്‍ എന്ന സിനിമയിലെ കഥാപാത്രമായ ജാനകിയെ ജയന്തി എന്ന് തിരുത്തിയതോടെയാണ് ഇക്കഴിഞ്ഞ മേയില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തൊട്ടുപിന്നാലെയാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഒാഫ് കേരളയിലെ ജാനകിക്കും സെന്‍സര്‍ ബോര്‍ഡിന്‍റെ പിടിവീണത്. ഇതിനിടെ സീത എന്ന പേരും കൂട്ടിച്ചേര്‍ക്കലുമായി മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമകളും നിരവധിയാണ്. 

ENGLISH SUMMARY:

As the controversy over the censoring of Janaki v/s State of Kerala reaches the High Court, it brings attention to the legacy of the name "Janaki" in Malayalam cinema — from Pattalam Janaki to the present. The court will watch the film in Kochi tomorrow before deciding on its release clearance.