നടിയും മോഡലുമായ ഷെഫാലി ജാരിവാലയുടെ ആകസ്മിക വിയോഗത്തിന്‍റെ ഞെട്ടല്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഷെഫാലിയുടെ ഓര്‍മകള്‍ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഭര്‍ത്താവ് പരാഗ് ത്യാഗി. ഷെഫാലി വെറും കാന്ത ലഗ പെണ്‍കുട്ടി മാത്രമായിരുന്നില്ല.അതിനുമപ്പുറം ലക്ഷ്യബോധമുള്ളവളും വിശാലമനസ്കയും ആയിരുന്നു.കരിയർ, ശരീരം, മനസ്സ് എന്നിവയെക്കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുണ്ടായിരുന്നു.സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുന്നവളായിരുന്നു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.
പരാഗ് ത്യാഗിയുടെ വാക്കുകള്‍ ഇങ്ങനെ;
‘അവൾ കൃത്യമായ ലക്ഷ്യബോധമുണ്ടായിരുന്നു. കരിയർ, ശരീരം, മനസ്സ് എന്നിവയെ കുറിച്ചെല്ലാം വ്യക്തമായ ബോധ്യമുണ്ടായിരുന്നു. എല്ലാകാര്യങ്ങളിലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടു പോകുന്നയാളായിരുന്നു. എന്നാൽ ഇതിനെല്ലാം പുറമേ സ്വയം മറന്ന് മറ്റുള്ളവരെ സ്നേഹിക്കുന്നവളായിരുന്നു. എല്ലാവർക്കും അമ്മയായിരുന്നു. മറ്റുള്ളവരെ പരിഗണിക്കുന്നവളായിരുന്നു. മാതാപിതാക്കൾക്കു പ്രിയപ്പെട്ട മകളായിരുന്നു. ആഴത്തിൽ സ്നേഹമുള്ള ഭാര്യയും സിംബയ്ക്കു നല്ല അമ്മയുമായിരുന്നു. മാസിക്ക് നിർദേശം നൽകുന്ന സഹോദരിയായിരുന്നു. സുഹൃത്തുക്കൾക്കു ധൈര്യം പകരുന്നവളായിരുന്നു. ഷെഫാലി പരത്തിയ പ്രകാശം എല്ലാ കാലവും ഓർമിക്കപ്പെടും. അടുപ്പമുള്ളവർക്ക് അവൾ നൽകിയ അനുഭവം, സന്തോഷം എല്ലാകാലവും ഓർമിക്കപ്പെടും. അവൾ ശൂന്യമാക്കിയ ഇടം സ്നേഹത്താൽ മാത്രമേ നികത്താൻ സാധിക്കു. മനോഹരമായ ഓർമകളിലൂടെ കഥകളിലൂടെ അവളുടെ ആത്മാവ് ജീവിക്കും.’
ജൂണ്‍ 27 നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഷെഫാലി ജാരിവാല അന്തരിച്ചത്. ജൂലെ രണ്ടിന് മുംബൈയിലെ വീട്ടില്‍വെച്ച് ഫെഫാലിയുടെ ആത്മാവിന് ശാന്തി ലഭിക്കാനായി പ്രത്യേക പ്രാര്‍ഥന നടത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപേരാണ് പ്രാര്‍ഥനയില്‍ പങ്കെടുക്കാനെത്തിയത്.