hansika-krishna-kumar

സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ കിഡ്സാണ് നടന്‍ കൃഷ്ണ കുമാറിന്‍റെ മക്കള്‍. നാല് മക്കളുടേയും യൂട്യൂബ് ചാനലുകളും സോഷ്യല്‍ മീഡിയ പേജുകളും ജനപ്രിയമാണ്. ജീവിതത്തിലെ എല്ലാ സുപ്രധാന സംഭവങ്ങളും ഇവര്‍ യൂട്യൂബ് ചാനലില്‍ പങ്കുവക്കാറുണ്ട്. ഇപ്പോള്‍ തന്‍റെ പരീക്ഷാ വിശേഷങ്ങള്‍ പങ്കുവക്കുകയാണ് കൂട്ടത്തിലെ ഇളയ യൂട്യൂബര്‍ ഹന്‍സിക. പഠനത്തില്‍ താന്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല എന്നാണ് ഹന്‍സിക പറയുന്നത്. തനിക്കൊരിക്കലും സപ്ലി കിട്ടില്ലെന്നും പരീക്ഷയെ തമാശയായി എടുക്കാറില്ലെന്നും തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോയില്‍ ഹന്‍സിക പറയുന്നു. 

'എക്സാം കഴിഞ്ഞിട്ട് കുറച്ച് അധികം ദിവസങ്ങളായി. പക്ഷെ കൃത്യമായി വീഡിയോ ഷെയർ ചെയ്യാൻ എനിക്ക് കഴിഞ്ഞില്ല. ക്ലാസും മറ്റ് കാര്യങ്ങളും എല്ലാമായി ബിസിയും ക്ഷീണിതയുമായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനൊരു വീഡിയോ പങ്കുവെക്കുന്നത്. സെക്കന്റ് ഇയറിനെ കുറിച്ചും എക്സാം ഡെയ്സിനെ കുറിച്ചും നിങ്ങളോട് കുറച്ച് സംസാരിക്കാമെന്ന് കരുതി. എക്സാം സമയത്ത് ഞാൻ ഭയങ്കരമായി സ്ട്രസ്ഡാകും. ആദ്യത്തെ മൂന്ന് പരീക്ഷകൾക്കാണ് ഏറ്റവും കൂടുതൽ പഠിക്കാനുള്ളത്. ആറ് പേപ്പറുകളാണ് ഈ സെമസ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം വളരെ ചലഞ്ചിങ്ങായിരുന്നു. ബാക്കിയുള്ളതൊന്നും അത്ര ബുദ്ധിമുട്ടുള്ളതായി തോന്നിയില്ല. ക്രിയേറ്റിവിറ്റി വച്ചൊക്കെ എഴുതാം. ട്വൻ്റിയത്ത് സെഞ്ച്വറി സെഞ്ച്വറി മലയാളം ലിറ്ററേച്ചർ പഠിക്കാനുണ്ട്. വളരെ ഇന്ററസ്റ്റിങ്ങാണ് പഠിക്കാൻ.

പക്ഷെ അത് എങ്ങനെ എഴുതുന്നുവെന്നതിനെ അപേക്ഷിച്ചാണ് മാർക്ക് ഇരിക്കുന്നത്. ചുമ്മാ എഴുതിയാൽ കോപ്പി ചെയ്യുന്നത് പോലെയാകും. അതിൽ കാര്യമില്ല. ടെക്നിക്കൽ പേപ്പറുകളാണ് പഠിക്കുന്നതെങ്കിൽ ഉത്തരം ശരിയാണെങ്കിൽ മാർക്ക് കിട്ടും. പക്ഷെ ഇം​ഗ്ലീഷ് ലിറ്ററേച്ചറാകുമ്പോൾ എത്ര നന്നായി എഴുതിയാലും മുഴുവൻ മാർക്ക് ലഭിക്കില്ല. ഇം​ഗ്ലീഷ് ഇന്ററസ്റ്റിങാണ്. പക്ഷെ മാർക്ക് സ്കോർ ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ ജോലിയാണ്. ഞാൻ സെക്കന്റ് ഇയർ കഴിഞ്ഞു. സപ്ലി എനിക്കില്ല. ഫസ്റ്റ് സെമസ്റ്ററിലും സെക്കന്റ് സെമസ്റ്ററിലും തേർ‍ഡ് സെമസ്റ്ററിലും സപ്ലി കിട്ടിയിട്ടില്ല. ഫോർത്ത് സെമസ്റ്ററിന്റെ റിസൽട്ട് വരുന്നതേയുള്ളു. പക്ഷെ സപ്ലി കിട്ടില്ലെന്ന് എനിക്ക് അറിയാം. കാരണം ഞാനാണല്ലോ പരീക്ഷകൾ എഴുതിയത്. അതുകൊണ്ട് എനിക്ക് അറിയാം. ആവശ്യത്തിന് പഠിക്കുന്നയാളാണ് ഞാൻ.

അതുകൊണ്ട് തന്നെ എനിക്ക് ഒരിക്കലും സപ്ലി കിട്ടില്ല. സപ്ലി കിട്ടുന്ന രീതിയിൽ പഠിക്കാതെ ഉഴപ്പാൻ എനിക്ക് പറ്റില്ല. ലൈഫിൽ അത്ര അൺ സീരിയസല്ല. ഇത്തരം കാര്യങ്ങൾ ജീവിതത്തിൽ വരുമ്പോൾ ഞാൻ സീരിയസാണ്. എക്സാമിനെ ഒരു തമാശയായി എനിക്ക് എടുക്കാൻ പറ്റില്ല. ചെറിയൊരു ടെസ്റ്റാണെങ്കിൽ പോലും ഞാൻ പഠിക്കും. ​ഗണിതം ആയിരുന്നു എന്റെ വിഷയമെങ്കിൽ എനിക്ക് സപ്ലി തീർച്ചയായും കിട്ടും. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്. എനിക്ക് ഇഷ്ടമല്ലാത്ത സബ്ജക്ടുമാണ്. പലതവണ വായിച്ചാൽ മാത്രമെ ലിറ്ററേച്ചർ തലയിൽ കയറൂ. കോളേജിൽ ഞാൻ വളരെ ഈസിയാണ് പഠിക്കുന്നത്. കാരണം എനിക്ക് ചലഞ്ചിങ് സബ്ജെക്ടില്ല. അതുകൊണ്ട് കൂടിയാണ് വ്ലോ​ഗുകൾ ചെയ്യാൻ സാധിക്കുന്നത്,' ഹന്‍സിക പറഞ്ഞു. 

ENGLISH SUMMARY:

Hansika Krishnakumar is sharing her exam experiences. Hansika says she never compromises on her studies, has never faced a supplementary exam, and never takes exams lightly.