90-കളിലെ മലയാള സിനിമയുടെ ആക്ഷൻ ഐക്കണായിരുന്ന സുരേഷ് ഗോപിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് കമ്മീഷണർ. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷണർ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടിയത്.
ചടുതലയാര്‍ന്ന ആക്ഷന്‍ രംഗങ്ങളും ആവേശമുയര്‍ത്തുന്ന തീപ്പൊരി ഡയലോഗുകളും ചേര്‍ന്ന ചിത്രത്തിലെ ഭരത് ചന്ദ്രൻ ഐ പി എസിൻ്റെ സംഭാഷണം ഇന്നും പ്രേക്ഷകര്‍ക്ക് മനപ്പാഠമാണ്. "ഓർമ്മയുണ്ടോ ഈ മുഖം” എന്ന ഭരത് ചന്ദ്രൻ ഐപിഎസിന്റെ ചോദ്യം ഇന്നും പ്രേക്ഷകർക്കിടയിൽ ട്രെൻഡാണ്. 31 വർഷങ്ങൾക്കു ശേഷം ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്.
ഓഗസ്റ്റിൽ ഓണം റിലീസായിട്ടാകും ചിത്രം എത്തുക. കമ്മീഷണർ വേഷം എന്ന് അഴിച്ചു വക്കും എന്ന് ചോദിക്കുന്നവരോട് ഉടനെ ഇല്ല എന്ന് തന്നെ ആണ് സുരേഷ് ഗോപി ആരാധകർ പറയുന്നത്. ദേവദൂതൻ, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ 4kയിൽ റിമസ്റ്ററിങ് ചെയ്യുന്നത്.