സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് കോടതി തീരുമാനിക്കട്ടെയെന്ന് ഫെഫ്ക. സിനിമയ്ക്കും ടീസറിനും രണ്ട് മാനദണ്ഡമാണെന്നും രണ്ടിനും അനുമതി നല്‍കിയിരുന്നുവെന്നും ഫെഫ്ക വ്യക്തമാക്കി. Also Read: ‘ജാനകിയെന്ന പേര് പൊതുവായത്, എന്താണ് കുഴപ്പം?’; സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി
ചെയര്‍മാന്‍ റിവ്യുവിന് വിട്ടത് സിനോപ്സിസ് വായിച്ചിട്ടാണ്. സിനിമയെ റിവ്യു കമ്മിറ്റി അഭിനന്ദിച്ചിട്ടുണ്ട്. വിഷയം പൊതുസമൂഹം ചര്‍ച്ച ചെയ്യണമെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ച തിരുവനന്തപുരത്ത് സംഘടനകള്‍ പ്രതിഷേധിക്കും.