ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട നടന്‍ സൽമാൻ ഖാന്റെ വെളിപ്പെടുത്തലാണ് ബോളിവുഡില്‍ ഇപ്പോൾ ചർച്ചയാകുന്നത്. ഒന്നിലധികം ആരോഗ്യപ്രശ്‌നങ്ങളുമായി നിശബ്ദമായി പോരാടുകയാണെന്ന് സല്‍മാന്‍ പങ്കുവെച്ചു. വെളിപ്പെടുത്തലില്‍ സിനിമാ ലോകവും ആരാധകരും ഞെട്ടലിലാണ്.
സ്വകാര്യ ചാനൽ ഷോക്കിടെയായിരുന്നു ആരാധകരെ ഞെട്ടിച്ച ഈ തുറന്നുപറച്ചിൽ. ഓരോ ദിവസവും കഷ്ടപ്പെട്ട് ജോലി ചെയ്യുകയാണ്. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്.
വിവാഹത്തെക്കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് വിവാഹമോചനത്തിന് ശേഷം ഭാര്യ പകുതി പണം കൊണ്ടുപോയാൽ ഇനി ഒന്നിൽ നിന്ന് ആരംഭിക്കാൻ തനിക്കാവില്ലെന്നും താരം പറഞ്ഞു. ഇതിന് പിന്നാലെയാണ് തന്റെ രോഗങ്ങളെക്കുറിച്ച് സൽമാൻ പറയുന്നത്. രോഗത്തിനെതിരായ പോരാടുന്നതിനെക്കുറിച്ച് ഖാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2011 ൽ ശസ്ത്രക്രിയയ്ക്ക് വിധേയമായിരുന്നു.