ശ്രീ കൃഷ്‌ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്‌ത് സൈബറിടത്തെ വൈറലായ താരമാണ് ജസ്‌ന സലിം. നേരത്തെ ഗുരുവായൂർ ക്ഷേത്രനടപ്പുരയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയിൽ ബാങ്കിൻ്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വിവാദമായിരുന്നു.
ഇപ്പോഴിതാ, ജസ്നയുടെ റീൽസ് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. നടൻ ദാസേട്ടൻ കോഴിക്കോടിനൊപ്പമാണ് ജസ്‌നയുടെ റീൽ. പന്തയക്കോഴി, നരിവേട്ട എന്നീ സിനിമകളിലെ ഗാനങ്ങളാണ് ഇരുവരും അഭിനയിച്ച് റീൽസ് വിഡിയോസാക്കി പങ്കുവച്ചിരിക്കുന്നത്. ദാസേട്ടന്‍ രേണു സുധിക്കൊപ്പം കളിച്ച ഡാന്‍സും വൈറലായിരുന്നു,
നേരത്തെ കൃഷ്ണന്‍റെ ചിത്രം വരക്കുന്നതിനെ പറ്റി ജസ്ന പറഞ്ഞത് ഇങ്ങനെ ‘വര തുടങ്ങിയ സമയത്ത് വീട്ടിൽ നിന്നും കുറച്ച് എതിർപ്പുണ്ടായിരുന്നു. അന്ന് ഭർത്താവും പറഞ്ഞു, വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിൽ വരയ്ക്കണ്ട എന്ന്. ആ സമയത്ത് വര നിർത്തിയേക്കാം എന്ന് കരുതിയതാണ്. അപ്പോൾ പ്രായമായ ഒരു ചേച്ചി അവരുടെ കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല. ഒരു കൃഷ്ണനെ വേണം എന്നൊക്കെ പറഞ്ഞ് വിളിച്ചു. അന്ന് ഞാനവരോട് പറഞ്ഞു ചേച്ചീ ഞാൻ വരച്ച കണ്ണനെ വീട്ടിൽ വച്ചാൽ ആഗ്രഹം സാധിക്കും എന്നതൊക്കെ ആളുകൾ വെറുതെ പറയുന്നതാണ്. അത് വച്ചാൽ ആഗ്രഹം നടക്കും എന്നൊന്നുമില്ല. ഞാനത് വിശ്വസിക്കുന്നുമില്ല. കാരണം, ഞാൻ കണ്ണനെ വച്ച് ആരാധിക്കുന്ന ഒരു വ്യക്തിയല്ല. പക്ഷേ, വേണമെങ്കിൽ ഞാൻ വരച്ചു തരാം എന്ന് പറഞ്ഞു. അങ്ങനെ അത് കൂടി കൊടുത്തിട്ട് നിർത്താമെന്ന് വച്ച് വരച്ചുകൊടുത്തു’