സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ 'ജെ.എസ്.കെ' എന്ന സിനിമ വ്യാഴാഴ്ച വീണ്ടും സെൻസർ ബോർഡിന്റെ പ്രിവ്യൂവിന് മുന്നിലെത്തും. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ സിനിമയുടെ അണിയറപ്രവർത്തകർ നിയമനടപടികളുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് സംവിധായകൻ പറഞ്ഞു. "ജാനകി എന്ന പേര് മാറ്റാൻ വാക്കാൽ ആവശ്യപ്പെട്ടു. എന്നാൽ, പേര് മാറ്റണമെങ്കിൽ സിനിമയിലെ 96 ഇടങ്ങളിൽ എഡിറ്റിങ് നടത്തേണ്ടിവരും," സംവിധായകൻ വ്യക്തമാക്കി. പുരാണങ്ങളുമായി സിനിമയ്ക്ക് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ENGLISH SUMMARY:
The Malayalam film JSK is set to appear before the Censor Board again after being denied a certificate. The filmmakers claim they were verbally asked to change the name "Janaki" in the film, which appears in 96 scenes, despite the movie having no link to mythology. The team has approached the High Court and is considering further legal steps.