പുതിയ ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘തല‘ അജിത്ത്. മുടി പറ്റെ വെട്ടിയ ലുക്കിലുള്ള അജിത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ബാർസലോണയിൽ നിന്നുള്ള ചിത്രമാണിത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. യൂറോപ്യൻ റേസിങ് പര്യടനത്തിനുള്ള ഒരുക്കങ്ങളിലാണിപ്പോൾ അജിത്. അതേസമയം, എകെ 64 ആണ് അജിത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.
ആദിക് രവിചന്ദർ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’യാണ് അജിത്തിന്റേതായി അടുത്ത് റിലീസ് ചെയ്ത സിനിമ. അതേ സമയം തന്റെ സൂപ്പർകാർ ശേഖരത്തിലേക്ക് പുതിയ മോഡൽ ചേർത്ത് അജിത്ത് കുമാർ. മക്ലാരൻ സെന്ന എന്ന ഹൈപ്പർ കാറാണ് പ്രൊഫഷണൽ റേസർ കൂടിയായ അജിത്ത് സ്വന്തമാക്കിയത്. ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഫെരാരി എസ്എഫ്90, പോർഷെ 911 ജിടി3 ആർഎസ്, മക്ലാരൻ 750എസ് തുടങ്ങിയ മോഡലുകളും അജിത് കുമാറിനുണ്ട്.