TOPICS COVERED

അജിത്തിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം  'മങ്കാത്ത'യുടെ റീ- റിലീസിനിടെ ആരാധകരുടെ ആഘോഷം അതിരുവിട്ടു. കോയമ്പത്തൂരിലെ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച ആരാധകർക്കെതിരേ പൊലീസ് കേസെടുത്തു. സ്‌ക്രീനിൽ അജിത്തിന്റെ എൻട്രിക്കിടെ ആരാധകർ പടക്കംപൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് തീ പിടിത്തം ഉണ്ടാവുകയായിരുന്നു.

കോയമ്പത്തൂരിലെ കർപ്പാഗം തിയറ്ററിലായിരുന്നു സംഭവം. ആളപായമില്ലെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തിയറ്ററിനുള്ളിൽ പടക്കം പൊട്ടുന്നതിന്റെ ദൃശ്യം അജിത്ത് ഫാൻസ് തന്നെ പ്രചരിപ്പിക്കുന്നുണ്ട്.  2011ൽ പുറത്തിറങ്ങിയ 'മങ്കാത്ത' വീണ്ടും റീ റിലീസ് ചെയ്തിരിക്കുകയാണ്. എസിപി വിനായക് മഹാദേവൻ എന്ന കഥാപാത്രമായി അജിത്ത് എത്തിയ ചിത്രം വെങ്കട് പ്രഭുവാണ് സംവിധാനംചെയ്തത്.  

ENGLISH SUMMARY:

Ajith's Mankatha re-release celebration went overboard, leading to a fire incident. Fans ignited fireworks inside a Coimbatore theater, resulting in a police case.