എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ജോര്‍ജ് കുട്ടിയും കുടുംബവും എത്തും. ദൃശ്യം 3 ഒക്ടോബറില്‍ ഷൂട്ടിങ്ങ് ആരംഭിക്കും.
Industry Hitകള്‍ അടിച്ചു നില്‍ക്കുന്ന മോഹന്‍ലാലിന് ദൃശ്യം 3 മറ്റൊരു ഹിറ്റാകുമെന്ന ഉറപ്പാണ് ആരാധകര്‍ക്കുള്ളത്. എല്ലാ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാകും ജോര്‍ജ് കുട്ടിയും കുടുംബവും ഇത്തവണ എത്തുക. അതു സൂചിപ്പിച്ച് കൊണ്ട് തന്നെ. '2025 ഒക്ടോബറിൽ ക്യാമറ ജോർജുകുട്ടിക്കുനേരെ തിരിയും ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല, എന്ന ടാഗ് ലൈനോടെയാണ് ദൃശ്യം 3ന്‍റെ വരവറിയിച്ചുകൊണ്ടുള്ള റീൽ ആശിര്‍വാദ് സിനിമാസ് പുറത്തിറക്കിയിട്ടുള്ളത്.
ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്രയധികം ഭാഷകളില്‍ റീമേക്ക് ചെയ്ത ചിത്രം ദൃശ്യം പോലെ മറ്റൊന്നില്ല. 2013ൽ ആദ്യ ഭാഗം പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം കോവിഡ് കാലത്ത് ഒടിടിയിൽ റിലീസ് ചെയ്യുകയായിരുന്നു. 2026ലായിരിക്കും ദൃശ്യം 3 റിലീസ് ചെയ്യുക.