ഇന്ന് ലോക സംഗീത ദിനം. മലയാളിയുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്‍ വെള്ളം നിറച്ച 'അല്ലിയാമ്പല്‍ക്കടവിലന്നരയ്ക്കു വെള്ളം' എന്ന ഗാനം അറുപതിന്‍റെ നിറവില്‍. പാട്ടിന്‍റെ പല കാലങ്ങള്‍ കടന്നുപോയിട്ടും പി ഭാസ്ക്കരനും കെ.വി ജോബും സൃഷ്ടിച്ച പ്രണയത്തിന്‍റെ താമരപ്പൂവിന് നിറവിന്‍റെ നിത്യ യൗവനമാണ്. തലമുറകള്‍ പിന്നിട്ട ആ അല്ലിയാമ്പല്‍ സൗരഭ്യത്തെ ജോബ് മാഷിന്‍റെ മകനും സംഗീത സംവിധായകനുമായ അജയ് ജോസഫ് ഒാര്‍ത്തെടുക്കുന്നു.
ഏഴ് സിനിമകളിലായി 39 ഗാനങ്ങളാണ് ജോബിന്‍റെ ഈണത്തില്‍ പിറന്നത്. പി ഭാസ്ക്കരനും കെ.വി ജോബും ശങ്കരാഭരണം രാഗത്തില്‍ കെട്ടിയ പാട്ടിന്‍റെ കൊതുമ്പുവള്ളം തലമുറകളുടെ നെഞ്ചിലാകെ അനുരാഗകരിക്കിന്‍ വെള്ളം താങ്ങി യാത്ര തുടരുകയാണ്.