ചെമ്പൈ സംഗീതോല്‍സവത്തില്‍ നിന്ന് സംഗീതജ്ഞന്‍ ചേര്‍ത്തല രംഗനാഥ ശര്‍മയെ ഒഴിവാക്കിയെന്ന് ആക്ഷേപം. രംഗനാഥ ശര്‍മയ്ക്ക് കേരള ബ്രാഹ്മണസഭ കച്ചേരി അവതരിപ്പിക്കാന്‍ തൃശൂരില്‍ അവസരമൊരുക്കി. മാത്രവുമല്ല, പുരസ്കാരവും നല്‍കി.
ഗുരുവായരപ്പ കീര്‍ത്തനം ആലപിച്ചായിരുന്നു രംഗനാഥ ശര്‍മയുടെ പ്രതിഷേധം. ഈ കച്ചേരി അവതരിപ്പിക്കാന്‍ ബ്രാഹ്മണസഭയാണ് ഒരുക്കിയത്. ഗുരുവായൂര്‍ ചെമ്പൈ സംഗീതോല്‍സവത്തിന്‍റെ വിധി നിര്‍ണയ സമിതി അംഗമായിരുന്നു. പുരസ്കാരത്തില്‍ ദേവസ്വം കൈകടത്തിയപ്പോള്‍ വിയോജിച്ചു. ഇതിന്‍റെ പ്രതികാരമായി സംഗീതോല്‍സവത്തില്‍ കച്ചേരി അവതരിപ്പിക്കുന്നതില്‍ നിന്ന് ഒഴിവാക്കി. ദേവസ്വത്തിന്‍റെ ഇടപെടലിനെ രംഗനാഥശര്‍മ വിമര്‍ശിച്ചു.
ദേവസ്വത്തിന് എതിരെ രംഗനാഥശര്‍മ ഫെയ്സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് ഏറെ വിവാദമായതിനു പിന്നാലെയാണ്, ബ്രാഹ്മണസഭയുടെ ഇടപെടല്‍.