gokul-suresh

TOPICS COVERED

പ്രേക്ഷകരാണ് അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയതെന്നും അവർ തീരുമാനിച്ചാൽ എന്നെങ്കിലും ഒരിക്കൽ താൻ ഒരു സൂപ്പർ താരം ആയേക്കുമെന്നും മാധവ് സുരേഷ്. സുരേഷ് ഗോപി നായകനായെത്തുന്ന ജെഎസ്കെ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു മാധവ് സുരേഷ്

'അച്ഛൻ അഭിനയിച്ചതിൽ ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടം. കമ്മിഷണർ എന്ന സിനിമയല്ല, ഭരത്ചന്ദ്രൻ ഐപിഎസ് എന്ന സിനിമയിലെ ഭരത്ചന്ദ്രനെ ആണ് ഇഷ്ടം. വളരെ ഇമോഷണലും വ്യക്തിപരവുമായ കാരണങ്ങളാലാണ് എനിക്ക് ആ കഥാപാത്രത്തെ ഇഷ്ടം. അത് എനിക്കും എന്റെ കുടുംബത്തിനും മാത്രമറിയാവുന്ന വ്യക്തിപരമായ കാര്യമാണ്.

സിനിമയുടെ പ്രേക്ഷകരാണ് എന്റെ അച്ഛനെ ഒരു സൂപ്പർസ്റ്റാർ ആക്കിയത്. അവർ തീരുമാനിച്ചാൽ, എനിക്ക് കഴിവുണ്ടെന്ന് അവർ തിരിച്ചറിഞ്ഞാൽ എന്നെങ്കിലും ഒരിക്കൽ ഞാൻ ഒരു സൂപ്പർ താരം ആയേക്കും. ഒരു നടൻ ആകണം എന്ന് ഞാൻ സ്വപ്നം കണ്ടിട്ടൊന്നുമില്ല, പക്ഷേ സിനിമ എന്റെ അടുത്തേക്ക് വരികയായിരുന്നു. അതിനുകാരണം സുരേഷ് ഗോപിയുടെ മകൻ ആയതുകൊണ്ടാണ്. എന്നെ തേടി വരുന്ന ഒരു അവസരത്തെ ബഹുമാനിക്കണം എന്നുള്ളതുകൊണ്ടാണ് അഭിനയിച്ചത്." മാധവ് സുരേഷ് കൂട്ടിച്ചേർത്തു,' മാധവ് സുരേഷ് പറഞ്ഞു. 

ജൂൺ 27നാണ് ജെഎസ്കെ തിയേറ്ററുകളിൽ എത്തുന്നത്. ഒരു ഇടവേളക്ക് ശേഷം നടി അനുപമ പരമേശ്വരന്‍ മലയാളത്തിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണിത്. ദിവ്യാ പിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരും ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ENGLISH SUMMARY:

Madhav Suresh, son of actor and Union Minister Suresh Gopi, revealed that his favorite character portrayed by his father is Bharath Chandran IPS. Gokul, another actor and Suresh Gopi’s son, said it was the audience who made his father a superstar, and if they decide, he too might become a superstar someday.