മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് നടന്‍ ഇന്ദ്രന്‍സ്. മെലിഞ്ഞ ശരീരപ്രകൃതി ഉപയോഗിച്ചുകൊണ്ട് പലപ്പോഴും തമാശകളെ ഫലിപ്പിക്കാനും പ്രത്യേക കഴിവുള്ള ആളാണ് താരം. സമീപകാലത്തായി തമാശ കഥാപാത്രങ്ങളില്‍ നിന്നും മാറി സ്വഭാവ നടനായും സ്ക്രീനിൽ താരം നിറഞ്ഞാടിയിരുന്നു. പ്രേക്ഷകരുടെ ഇഷ്ട താരം അടുത്തിടെ ഒരു പൊതുവേദിയില്‍ പറഞ്ഞ ആഗ്രഹം സാധിച്ചുനല്‍കിയിരിക്കുകയാണ് ആരാധകര്‍.

അഭിനയിക്കാൻ ആഗ്രഹിച്ച കഥാപാത്രം ഏതാണെന്ന ആരാധകരുടെ ചോദ്യത്തിന് ചെയ്യണമെന്ന് തോന്നിയത് ‘ബാഹുബലിയിലെ പ്രഭാസിന്റെ വേഷം’ ആണെന്നായിരുന്നു താരത്തിന്‍റെ തഗ്ഗ് മറുപടി. ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് എ.ഐ ഉപയോഗിച്ച്  ‘കനവുകഥ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ദ്രന്‍സിനെ ബാഹുബലിയാക്കിയത്. 

അമരേന്ദ്രൻസബലി, മുതിർന്നവർ എന്തേലും ആഗ്രഹം പറഞ്ഞാൽ അതങ്ങു സാധിച്ചു കൊടുക്കണമെടാ ഉവ്വേ , ഇന്ദ്രുബലി എന്നൊക്കെയാണ് കമന്‍റുകള്‍. 

ENGLISH SUMMARY:

Malayalam actor Indrans, who once expressed his humorous wish to play a role like Baahubali, has now seen that dream come true—at least on social media. Fans and meme creators have flooded platforms with AI-generated images and fun edits portraying Indrans in the iconic Baahubali avatar. The trend, which started as a light-hearted tribute, has gone viral, with many appreciating both the creativity and love shown toward the actor.