സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനം നേരിട്ടതിന് പിന്നാലെ മെഹന്തി ആര്‍ട്ടിസ്റ്റിനോട് ക്ഷമ ചോദിച്ചെന്ന് വെളിപ്പെടുത്തി ആര്‍.ജെ അഞ്ജലിയും നിരഞ്ജനയും. ക്ഷമ ചോദിച്ചിട്ടുള്ള വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ പലരും മെഹന്തി ആര്‍ട്ടിസറ്റിനോടാണ് ക്ഷമ ചോദിക്കേണ്ടതെന്ന് പറഞ്ഞിരുന്നെന്നും അവരെ കണ്ട് നേരിട്ട് ക്ഷമ ചോദിച്ചെന്നും അഞ്ജലി പറയുന്നു.
ഒന്നിച്ച് ക്ഷമാപണം നടത്താതിരുന്നത് താന്‍ നാട്ടിലായിരുന്നതുകൊണ്ടാണ്. മെഹന്തി ആര്‍ട്ടിസ്റ്റിനോടാണ് ക്ഷമ ചോദിക്കേണ്ടതെന്ന് പലരും കമന്‍റ് ചെയ്തിരുന്നു. അവരോട് നേരിട്ട് പോയി അവരോട് ക്ഷമ ചോദിച്ചിരുന്നു. ഒരിക്കല്‍കൂടി പ്രാങ്ക് വിഡിയോ കാരണം മെഹന്തി ആര്‍ട്ടിസ്റ്റിനുണ്ടായ എല്ലാ മാനസിക ബുദ്ധിമുട്ടിനും ക്ഷമ ചോദിക്കുന്നു. എന്നാണ് ഇരുവരും വിഡിയോയില്‍ പറയുന്നത്.
ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് ആധാരം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.