ഫാദേഴ്സ് ഡേയിൽ അച്ഛനൊപ്പമുള്ള പഴയകാല ചിത്രം പങ്കുവച്ച് മീനാക്ഷി ദിലീപ്. കുസൃതി ചിരിയുമായി പുഴയിലേക്ക് നോക്കി നിൽക്കുകയാണ് മീനൂട്ടി എന്ന മീനാക്ഷി. ഒരു ബോട്ട് യാത്രയ്ക്കിടെ എടുത്ത ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മകളെ ചേർത്തു നിർത്തി പുഞ്ചിരിതൂകി നിൽക്കുന്ന ദിലീപിനെയും ചിത്രത്തിൽ കാണാം. എൻ കണിമലരെ എന്ന പാട്ടിനൊപ്പമാണ് മീനാക്ഷി ചിത്രം പോസ്റ്റ് ചെയ്തത്.
ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ താരം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്. മീനാക്ഷിയുടെ റീൽസിന് ഒട്ടേറെ ആരാധകരാണുള്ളത്.