kerala-crime-files-two

കേരള ക്രൈം ഫയല്‍സ് സീസണ്‍ രണ്ടിന്‍റെ ട്രെയിലര്‍ പുറത്ത്. സിപിഒ അമ്പിളി രാജുവിനെ കേന്ദ്രീകരിച്ചുള്ള മറ്റ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് ട്രെയിലര്‍ പുരോഗമിക്കുന്നത്. അമ്പളി രാജു പ്രതിയോ ഇരയോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സാണ് സിപിഒ അമ്പിളി രാജുവിനെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സിന്‍റെ പ്രകടനത്തിനായി കാത്തിരിക്കുന്നു എന്ന് കമന്‍റുകള്‍. 

മലയാളം വെബ് സീരിസുകളില്‍ ഏറെ ജനപ്രീതി നേടിയ കേരള ക്രൈം ഫയല്‍സ് ഒന്നാം ഭാഗത്തിലെ പ്രധാനതാരങ്ങളായ അജു വര്‍ഗീസും ലാലും ഇത്തവണയും എത്തുന്നുണ്ട്. അര്‍ജുന്‍ രാധാകൃഷ്ണനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 

ഹരിശ്രീ അശോകന്‍, രഞ്ജിത്ത് ശേഖര്‍, സഞ്ചു, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിന്‍ ഷെരീഫ്, ജിയോ ബേബി, ഷിബ്ല ഫറ, ബിലാസ് ചന്ദ്രഹാസന്‍ എന്നിവരും സീരിസിലെത്തുന്നുണ്ട്. അഹമ്മദ് കബീറാണ് ക്രൈം ഫയൽ സീസൺ 2 സംവിധാനം ചെയ്യുന്നത്. ഹിഷാം അബ്ദുൾ വഹാബ് ആണ് സം​ഗീതം ഒരുക്കുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ ജൂണ്‍ 20 മുതല്‍ സീരിസ് സ്ട്രീം ചെയ്യും.

ENGLISH SUMMARY:

The trailer of Kerala Crime Files Season 2 is out. Centered around CPO Ambili Raju, the trailer unfolds through intense conversations between various characters. It deliberately leaves unanswered the crucial question — is Ambili Raju the culprit or the victim?