shane-movie

വാശിയേറിയ കബഡി മത്സരത്തിന്‍റെ ചടുലതയും ആകാംക്ഷയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷെയ്ൻ നിഗം നായകനായെത്തുന്ന ‘ബൾട്ടി‘യുടെ ടൈറ്റിൽ ഗ്ലിംപ്സ് പുറത്തിറങ്ങി.  ഉദയൻ എന്ന നായക കഥാപാത്രമായാണ് ഷെയ്ൻ പ്രത്യക്ഷപ്പെടുന്നത്. എസ്.ടി.കെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്‌ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ്‌ ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവർ നിർമിച്ച്, നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്നതാണ് ഈ സ്പോർട്സ് ആക്‌ഷൻ ചിത്രം.

ഓണത്തിന് പുറത്തിറങ്ങുന്ന ഈ ആഘോഷചിത്രം ഷെയ്ൻ നിഗത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. കേരള തമിഴ്നാട് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ അരങ്ങേറുന്ന ഒരു കഥയാണ് ചിത്രം പറയുന്നത്. തമിഴും മലയാളവും ഇടകലർന്ന പ്രദേശത്തെ ഒരു പറ്റം ചെറുപ്പക്കാരുടെ കഥയിൽ കബഡിയും സൗഹൃദവും പ്രണയവും സംഘർഷവും പശ്ചാത്തലമായി വരുന്നുണ്ട്.

ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ’ബൾട്ടി’യിൽ ഷെയ്ൻ നിഗത്തോടൊപ്പം മലയാളത്തിലെയും തമിഴിലെയും മുൻനിര അഭിനേതാക്കളും പ്രഗത്ഭരായ സാങ്കേതിക വിദഗ്ദരും പങ്കുചേരുന്നു. സംഗീതത്തിനും ആക്‌ഷനും ഏറെ പ്രാധാന്യമുള്ള  ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

ENGLISH SUMMARY:

The title glimpse for Shane Nigam's upcoming sports action film, 'Baltti', has been released, showcasing the intensity and thrill of a Kabaddi match. Shane Nigam portrays the lead character, Udayan, in the movie, which is being produced by Santhosh T. Kuruvilla and Binu George Alexander under the banners STK Frames and Binu George Alexander Productions. The film marks the directorial debut of Unni Shivalingam.