നടി സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 'വെര്‍ഡിക്റ്റ്' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ച് പാര്‍ഥിപന്‍റെ പരാമര്‍ശം. താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഏറ്റവും കൂടുതലുള്ളത് സുഹാസിനിക്കാണെന്ന് താരം പറയുന്നു. 50 വയസായ വിവരം അവര്‍ തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞുവെന്നും അതാണ് അവരുടെ ആത്മവിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, 'പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി' എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50–ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം,' പാര്‍ഥിപന്‍ പറഞ്ഞു.
കൃഷ്ണ ശങ്കര്‍ സംവിധാനം ചെയ്ത വെര്‍ഡിക്ടില്‍ സുഹാസിനിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വരലക്ഷ്മി, ശ്രുതി ഹരിഹരന്‍, വിദ്യുലേഖ, പ്രകാശ് മോഹന്‍ദാസ് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.