chilnka-s-sabu

ടിവി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ചിലങ്ക എസ് ദീപു. ഭർത്താവിനൊപ്പം ബിസിനസ് കാര്യങ്ങൾ നോക്കുന്ന ചിലങ്ക ഇപ്പോൾ സീരിയലിൽ സജീവമല്ല. ഇപ്പോഴിതാ, ഒരു സീരിയൽ സംവിധായകനിൽ നിന്നും നേരിട്ട മോശം അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇതിനോടകം വൈറലാണ്. മോശം അനുഭവം ഉണ്ടായപ്പോള്‍ ആ സംവിധായകനെ തല്ലിയതാണ് താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരിയെന്നും മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം സഹിക്കും എന്നും ചിലങ്ക എസ് ദീപു ചോദിക്കുന്നു.

ചിലങ്കയുടെ വാക്കുകള്‍

‘ആ സംവിധായകനെ തല്ലിയതാണ് ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ശരി. സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായപ്പോഴാണ് ഞാൻ പ്രതികരിച്ചത്. സംവിധായകനെ തല്ലിയാൽ എന്താണ് അടുത്തത് സംഭവിക്കാൻ പോകുന്നതെന്നത് സംബന്ധിച്ച് നല്ല ബോധ്യമുള്ളയാളാണ് ഞാൻ. ഒരു ആവേശത്തിൽ ചെയ്തതല്ല. ഒന്നും കരുതിക്കൂട്ടി ചെയ്തതുമല്ല. മെന്റലിയും അല്ലാതെയുമുള്ള ടോർച്ചർ എത്രകാലം സഹിക്കും? പല രീതിയിൽ അയാളിൽ നിന്നും അപ്രോച്ചുകളുണ്ടായി. പല തരത്തിലുള്ള മെസേജുകൾ അയാൾ എനിക്ക് അയച്ചിട്ടുണ്ട്. അതെല്ലാം സ്ക്രീൻഷോട്ടാക്കി ഞാൻ എടുത്ത് വെച്ചിട്ടുണ്ട്. തെളിവുകൾ എന്റെ കയ്യിലുണ്ട്. ഷേക്ക്‌ഹാന്‍ഡ്‌ തരുമ്പോൾ അയാൾ കൈവള്ളയിൽ ചൊറിയുമായിരുന്നു. ഞാൻ ഉപേക്ഷിച്ച് പോകാതെയായപ്പോൾ ജോലിയിൽ നിന്ന് സ്വമേധയ പിന്മാറാനുള്ള ടോർച്ചറായിരുന്നു പിന്നീട് അയാൾ ചെയ്തത്. സീനിന് പ്രാധാന്യം കുറഞ്ഞതിന് ഞാൻ തല്ലി, സീൻ കട്ട് ചെയ്തതിന് തല്ലി എന്നൊക്കെയാണ് അയാൾ പറഞ്ഞ് നടക്കുന്നത്. ഞാൻ അയാളെ അടിച്ചുവെന്നത് സത്യമാണ്. അതൊരു ക്രെഡിറ്റായി പറയുകയല്ല. സാഹചര്യം കൊണ്ട് ചെയ്ത് പോയതാണ്. അത്രത്തോളം സഹിച്ചു’, ചിലങ്കയുടെ വാക്കുകള്‍

ENGLISH SUMMARY:

Popular Malayalam TV serial actress Chilanga S Deepu, who is currently less active in the industry and manages business with her husband, has recently shared a shocking experience of harassment by a serial director. In an interview with an online media outlet that has since gone viral, Chilanga revealed she physically assaulted the director due to his inappropriate behavior.