കമൽഹാസനെ നായകനാക്കി മണിരത്നം 37 വർഷങ്ങൾക്കുശേഷം ചെയ്യുന്ന ചിത്രം എന്നായിരുന്നു തഗ് ലൈഫിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വലിയ താരനിരയോടെ തിയറ്ററിലെത്തിയ ചിത്രം ആദ്യ ദിവസം തന്നെ ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകാണ് . ഇന്ത്യന്‍ 2 ന്‍റെ അത്രപോലുമില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇപ്പോഴിതാ സൈബറടിത്ത് ചര്‍ച്ച ചിത്രത്തിന്‍റെ കാസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നിട്ട് പിന്നെ ചിത്രം ഉപേക്ഷിച്ച ദുല്‍ഖറാണ്. തഗ് ലൈഫിൽ ചിമ്പു ചെയ്ത വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് ദുൽഖർ സൽമാനെയായിരുന്നു. ദുൽഖറിന്റെ ക്യാരക്റ്റർ പോസ്റ്ററും അണിയറപ്രവർത്തകർ ഇറക്കിയിരുന്നു. എന്നാൽ ചിത്രത്തിൽനിന്ന് താമസിയാതെ താരം പിൻമാറി.
ദുൽഖറിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു അന്നീ തീരുമാനത്തെ പലരും വിശേഷിപ്പിച്ചത്. എന്നാൽ തഗ് ലൈഫ് റിലീസായതോടെ ആ അഭിപ്രായങ്ങളെല്ലാം ഒന്നൊഴിയാതെ മാറുന്നതാണ് കാണുന്നത്. ദുൽഖർ പിന്മാറിയത് എന്തുകൊണ്ടും നന്നായെന്നാണ് ഇപ്പോൾ വരുന്ന പ്രതികരണങ്ങൾ. തഗ് ലൈഫിൽനിന്നൊഴിഞ്ഞ് ദുൽഖർ ചെയ്തത് ലക്കി ഭാസ്കർ എന്ന ചിത്രമാണ്. ഈ ചിത്രം 100 കോടി ആഗോള കളക്ഷൻ നേടിയിരുന്നു. കൂടാതെ തെലങ്കാന സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും ദുൽഖറിനെ തേടിയെത്തി. ഇതെല്ലാം പരിഗണിച്ച് ദുൽഖർ ശരിക്കും ലക്കിയാണെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.
മണിരത്‌നത്തിന്റെ ഏറ്റവും മോശം സിനിമയാണ് തഗ് ലൈഫെന്നും നായകന് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ ഇതിലും മികച്ച സിനിമയായിരുന്നു പ്രതീക്ഷിച്ചതെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എആർ റഹ്‌മാന്റെ പശ്ചാത്തലസംഗീതം പൂർണമായും നിരാശപ്പെടുത്തിയെന്നും പ്രേക്ഷകർ എക്സിൽ കുറിക്കുന്നുണ്ട്. അതേസമയം, പ്രകടനങ്ങളിൽ സിലമ്പരശൻ മികച്ചുനിൽക്കുന്നെന്നും പ്രേക്ഷകർ പറയുന്നു.