Pic Credits @yoursthelegend @nayanthara
കൂടെ അഭിനയിക്കുന്ന നടന്‍ അത്ര പോര എന്ന തോന്നലില്‍ നൂറു കോടിയുടെ സിനിമ ഓഫര്‍ വേണ്ടെന്ന് വച്ച് നയന്‍താര. ശരവണ സ്റ്റോഴ്സ് ഉടമയായ നടനും ബിസിനസുകാരനുമായ അരുള്‍ ശരവണനാണ് അതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമത്തിലടക്കം ചൂടുപിടിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. 12 കോടി വരെ ഒരു സിനിമയ്ക്കു വേണ്ട് നയന്‍സ് പ്രതിഫലം പറ്റുന്നുണ്ടെന്നാണ് കേട്ടുകേള്‍വി. അതിനിടെയാണ് നൂറു കോടിയുടെ ഓഫര്‍ നിരസിച്ചു എന്ന വാര്‍ത്തയെത്തുന്നത്.
2022ലാണ് ശരവണന്‍റെ ലെജന്‍ഡ് എന്ന പേരില്‍ ആദ്യ സിനിമ റിലീസ് ചെയ്തത്. ദ് ലെജന്‍ഡ് ന്യൂ ശരവണ സ്റ്റോഴ്സ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചത്. സംവിധായകരായ ജെഡി-ജെറി ജോഡിയാണ് ദ് ലെജൻഡ് സംവിധാനം ചെയ്തത്. 2015 മിസ് യൂണിവേഴ്സ് മത്സരത്തിലെ ഇന്ത്യൻ പ്രതിനിധിയുമായിരുന്ന ഉർവശി റൗട്ടേലയായിരുന്നു നായിക. ഹാരിസ് ജയരാജിന്റെ സംഗീതത്തിൽ പുറത്തുവന്ന പാട്ടുകൾ എല്ലാം ഹിറ്റായിരുന്നു.
ഇതിനുശേഷം ഉണ്ണി മുകുന്ദനും സൂരിയും ശശികുമാറും പ്രധാന വേഷത്തിൽ എത്തിയ ഗരുഡൻ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ദുരൈ സെന്തിൽ കുമാറിന്‍റെ പുതിയ പ്രൊജക്ടില്‍ ശരവണനുണ്ടെന്ന വാര്‍ത്തകള്‍ നേരത്ത എത്തിയിരുന്നു. ഈ ചിത്രത്തില്‍ നിന്നാണോ നയന്‍താര പിന്‍മാറിയതെന്ന് വ്യക്തമല്ല. അരുള്‍ ശരവണനൊപ്പം അഭിനയിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടാണ് നയന്‍താര ഓഫര്‍ നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിലെ കഥാപാത്രം തനിക്ക് യോജിക്കുന്നില്ലെന്ന് തോന്നിയതുകൊണ്ടാണ് നയന്‍താര ഓഫര്‍ നിരസിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്.