ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള ആക്ഷന്‍ മൂവി ഫ്രാഞ്ചൈസുകളില്‍ ഒന്നാണ് 'ധൂം'. ആദിത്യ ചൊപ്രയുടെ നിര്‍മാണത്തിലൊരുങ്ങിയ ചിത്രത്തിന്‍റെ മൂന്ന് ഭാഗങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആരാധകരെ ആവേശത്തിലാക്കി 'ധൂം നാലും' അണിയറയില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആദിത്യ ചൊപ്രയും തിരക്കഥാകൃത്ത് ശ്രീധര്‍ രാഘവനും ധൂം നാലാം ഭാഗത്തിന്‍റെ തിരക്കഥയുടെ അവസാന ഘട്ടത്തിലാണെന്ന് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്‍ബീര്‍ കപൂറായിരിക്കും നാലാം ഭാഗത്തില്‍ നായകനായെത്തുന്നത്. ഇന്‍റര്‍നാഷണല്‍ ലെവലിലായിരിക്കും ചിത്രത്തിന്‍റെ നാലാം ഭാഗം എത്തുന്നത്. 2026 ഏപ്രിലോടെ യഷ് രാജ് ഫിലിംസ് 'ധൂം 4'ന്‍റെ ചിത്രീകരണം ആരംഭിച്ചേക്കും. അയാന്‍ മുഖര്‍ജിയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. 2027ലായിരിക്കും ചിത്രം റിലീസ് ചെയ്യുന്നത്.
നിലവില്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന 'ലവ് ആന്‍ഡ് വാറി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രണ്‍ബീര്‍. ഇതിനുശേഷം 'രാമായണ 2' ആണ് താരത്തിന്‍റെ അടുത്ത പ്രൊജക്ട്. ഇതിനുശേഷമായിരിക്കും 'ധൂം നാലി'ലേക്ക് രണ്‍ബീര്‍ ചേരുന്നത്. 'ബ്രഹ്മാസ്ത്ര പാര്‍ട് 2', 'ആനിമല്‍ പാര്‍ക്ക്' എന്നിവയാണ് രണ്‍ബീറിന്‍റെ വരാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.